Tuesday, January 13, 2026

അതിർത്തിയിൽ ദീപാവലി ആഘോഷം : മധുരം കൈമാറി ഇന്ത്യ- പാക് സൈനികർ

ദില്ലി: ദീപാവലി (Diwali) ദിനത്തിൽ അതിർത്തിയിൽ മധുരം പങ്കിട്ട് ഇന്ത്യാ – പാക് സൈനികർ. നിയന്ത്രണ രേഖയ്ക്കു സമീപം തയ്‌ത്‌വാൽ പാലത്തിൽ ഇന്ത്യ, പാക്കിസ്ഥാൻ സൈനികർ പരസ്പരം മധുരം കൈമാറി. ഗുജറാത്ത്, രാജസ്ഥാൻ അതിർത്തികളിലും സൈനികർ മധുരം കൈമാറി.

അഗർത്തലയിലെ ചെക്ക് പോസ്റ്റിൽ അതിർത്തി സുരക്ഷാ സേന ഇൻസ്പക്ടർ ജനറലിന്റെ നേതൃത്വത്തിൽ ബംഗ്ലാദേശ് അതിർത്തി സേനാംഗങ്ങൾക്കു മധുരം കൈമാറി. ഈദ്, ഹോളി, ദീപാവലി മറ്റ് ദേശീയ ആഘോഷങ്ങളുടെ സമയങ്ങളിലും ഇത്തരത്തിൽ മധുര വിതരണം സൈനികർ തമ്മിൽ നടത്താറുണ്ട്. അതേസമയം ഇന്ത്യൻ സൈന്യം നമ്മുടെ സുരക്ഷ കവചമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദീപാവലി ദിവസം ജമ്മു കാശ്മീരിൽ സൈന്യത്തോടൊപ്പം ചെലവഴിച്ച വേളയിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.

Related Articles

Latest Articles