Tuesday, January 13, 2026

ഡിസംബര്‍ 24 മുതല്‍ ജനുവരി രണ്ടുവരെ സ്‌കൂളുകള്‍ക്ക് ക്രിസ്മസ് അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് പത്ത് ദിവസത്തെ ക്രിസ്മസ് അവധി പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്. ക്രിസ്മസ് പ്രമാണിച്ച് സ്‌കൂളുകള്‍ക്ക് ഡിസംബര്‍ 24 മുതൽ ജനുവരി രണ്ടുവരെ പത്തുദിവസമാണ് സ്‌കൂളുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചത്.

ഗവര്‍ണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ക്രിസ്മസ് അവധി പ്രഖ്യാപിച്ചത്. കോവിഡ് പശ്ചാത്തലത്തില്‍ അടഞ്ഞുകിടന്നിരുന്ന സ്‌കൂളുകള്‍ നവംബര്‍ ഒന്നുമുതലാണ് തുറന്നുപ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. രണ്ട് ബാച്ചുകളായി തിരിച്ചാണ് കുട്ടികള്‍ക്ക് ക്ലാസുകള്‍ നടത്തുന്നത്. തിങ്കള്‍ മുതല്‍ ശനി വരെയാണ് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നത്. 19 മാസത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു സംസ്ഥാനത്തെ സ്‌കൂളുകള്‍ വീണ്ടും തുറന്നത്.

Related Articles

Latest Articles