മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട. തുടർച്ചയായി മൂന്നാം ദിവസമാണ് വിമാനത്താവളത്തിൽനിന്ന് സ്വര്‍ണം പിടികൂടുന്നത്. ശനിയാഴ്ച പുലർച്ചെ ഷാർജയിൽ നിന്നും എത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരനിൽ നിന്നാണ് സ്വർണം പിടികൂടിയത്. 740 – ഗ്രാം സ്വർണ മിശ്രിതം ശരീരത്തിന് ഉള്ളിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്.
ഇയാളെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. തുടർ അന്വേഷണം ആരംഭിച്ചു. അതേസമയം, വെള്ളിയാഴ്ച അബുദാബിയിൽ നിന്നും വന്ന യാത്രക്കാരനിൽ നിന്ന് 51 ലക്ഷം രൂപ വില വരുന്ന സ്വർണവും വ്യഴാഴ്ച ഷാർജയിൽ നിന്നും വന്ന 2 യാത്രക്കാരിൽ നിന്നായി 75 ലക്ഷം രൂപയുടെ സ്വർണവും പിടി കൂടിയിരുന്നു.

