ദില്ലി: ഉചിതമായ സമയത്ത് കർഷക നിയമങ്ങൾ (Farm Bill) നടപ്പാക്കാൻ വീണ്ടും ശ്രമിക്കുമെന്ന് കൃഷി മന്ത്രി മന്ത്രി നരേന്ദ്ര സിങ് തോമര്‍. മഹാരാഷ്ട്രയിൽ ഒരു പരിപാടിക്കിടയിലായിരുന്നു മന്ത്രിയുടെ പരാമർശം. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ഏറ്റവും വലിയ പരിഷ്‌കാരമായിരുന്നു കാര്‍ഷിക നിയമ ഭേദഗതിയെന്നും ചിലര്‍ക്കത് ഇഷ്‌ടമായില്ലെന്നും തോമര്‍ പറഞ്ഞു.
ഞങ്ങൾ കാർഷിക ഭേദഗതി നിയമം അവതരിപ്പിച്ചു. എന്നാൽ സ്വാതന്ത്ര്യം കിട്ടിയതിന് 70 വർഷങ്ങൾക്ക് ശേഷം പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ അവതരിപ്പിച്ച വിപ്ലവകരമായ ആ നിയമഭേദഗതി ചിലർക്ക് ഇഷ്ടപ്പെട്ടില്ല. – മന്ത്രി വ്യക്തമാക്കി.
അതേസമയം കുറച്ച് ദിവസം മുൻപ് സംസ്ഥാനത്തെ ഭക്ഷ്യധാന്യങ്ങള്‍ സൂക്ഷിക്കുന്നതിന് താലൂക്ക്തല ഗോഡൗണുകള്‍ നിര്‍മിക്കുന്നതിനുള്ള ഫണ്ട് ലഭ്യമാക്കുന്നതിന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്‍. അനില്‍ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ്ങ് തോമറുമായി കൂടിക്കാഴ്ച നടത്തിയിരിന്നു.

