Friday, October 30, 2026

വിമാനത്തിന്റെ കോക്ക്പിറ്റിലുണ്ടായ ആക്രമണത്തിന്റെ ഭീതിദമായ നിമിഷങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് സ്മിത് മച്ചാറിന്റെ രക്ഷകനായ ദന്തഡോക്ടര്‍. അക്രമിയെ കുറിച്ചും മക്കളെ കുറിച്ചും സ്മിത് മച്ചാര്‍ പറഞ്ഞു. ചോര ഒഴുകുമ്പോഴും മച്ചാര്‍ പ്രാര്‍ഥിക്കുകയായിരുന്നുവെന്നും ഡോക്ടര്‍

ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തിന്റെ കോക്ക്പിറ്റിലുണ്ടായ ആക്രമണത്തിന്റെ ഭീതിദമായ നിമിഷങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് സ്മിത് മച്ചാറിനെ ശുശ്രൂഷിച്ച ദന്തഡോക്ടര്‍. ഇസ്രയേലി മാധ്യമത്തോടാണ് ഭീകരമായ നിമിഷങ്ങളെ കുറിച്ച് യാത്രക്കാരനും ഡോക്ടറുമായമൂസേവ് ഷോട്ട തുറന്നു പറഞ്ഞത്. പരിക്കേറ്റ പൈലറ്റ് സ്മിത് മച്ചാറിന് താനാണ് അടിയന്തര ചികിത്സ നല്‍കിയതെന്ന് മൂസേവ് ഷോട്ട പറഞ്ഞു. പൈലറ്റിന്റെ തലയിലും കൈകളിലുംനിന്നുള്ള രക്തസ്രാവം നിയന്ത്രിച്ചത് താനായിരുന്നു. വിമാനത്തിലുണ്ടായിരുന്ന ഏക ഡോക്ടര്‍ താനായിരുന്നെന്നും ഇദ്ദേഹം അവകാശപ്പെട്ടു.

എന്തോ കുഴപ്പമുണ്ടെന്നറിഞ്ഞതോടെ ഉടന്‍ കോക്ക്പിറ്റിലേക്ക് ഓടിയെത്തി. പൈലറ്റ് വളരെ ഗുരുതരമായ അവസ്ഥയിലായിരുന്നു. തലയില്‍നിന്നും കൈകളില്‍നിന്നും വലിയതോതില്‍ രക്തം വാര്‍ന്നിരുന്നു. വിമാനത്തിലുണ്ടായിരുന്ന ഏക ഡോക്ടര്‍ ഞാനായിരുന്നു. രക്തസ്രാവം നിര്‍ത്താന്‍ കഴിഞ്ഞു. ലാന്‍ഡിങ്ങിന് തൊട്ടുമുന്‍പ് നില അല്പം വഷളാകുന്നതുവരെ പൈലറ്റ് താരതമ്യേന സ്ഥിരതയിലായിരുന്നു’, മൂസേവ് ഷോട്ട പറഞ്ഞു. തലയും കൈകളും മുറിവുകളാല്‍ നിറഞ്ഞിരുന്നെന്നും രക്തം നഷ്ടപ്പെട്ടതാണ് ഗുരുതരാവസ്ഥയിലാവാന്‍ കാരണമായതെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ, രക്തത്തില്‍ കുളിച്ചുകിടക്കുമ്പോഴും മച്ചാര്‍ യാത്രക്കാരുമായി സംസാരിച്ചിരുന്നു. തനിക്ക് 39 വയസ്സാണെന്നും രണ്ട് കുട്ടികളുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഴുവന്‍ സമയവും പ്രാര്‍ഥിച്ചുകൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം. അക്രമിച്ചയാള്‍ തന്നെ കുത്തുകയും ശപിക്കുകയും ചെയ്ത കാര്യവും സ്മിത്പറഞ്ഞു. അദ്ദേഹത്തിന്റെ ജീവന്‍ നഷ്ടപ്പെടുമോ എന്ന ഭയമായിരുന്നു തനിക്കെന്നും ഷോട്ട പറഞ്ഞു.

Related Articles

Latest Articles