Friday, November 20, 2026

ബാ​ലി​ക​യോ​ട്​ ലൈം​ഗി​ക അ​തി​ക്ര​മത്തിന് മുതിർന്നു; വ​യോ​ധി​ക​ന്‍ അറസ്റ്റില്‍

ഇ​ര​വി​പു​രം: മാ​താ​പി​താ​ക്ക​ള്‍ വീ​ട്ടി​ല്‍ ഇ​ല്ലാ​തി​രു​ന്ന സ​മ​യം ഒമ്പത്​ വ​യ​സ്സു​കാ​രി​യോ​ട് ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​ന് മുതിർന്ന വ​യോ​ധി​ക​ന്‍ പോ​ലീ​സ്​ പി​ടി​യി​ലാ​യി. വ​ട​ക്കേ​വി​ള ഉ​ദ​യ​ശ്രീ ന​ഗ​ര്‍ 53 ല​ക്ഷ്​​മി വി​ഹാ​റി​ല്‍ രാ​ജേ​ന്ദ്ര​ന്‍​പി​ള്ള (63) ആ​ണ് ഇ​ര​വി​പു​രം പോലീസിന്റെ പി​ടി​യി​ലാ​യ​ത്. പ്ര​തി പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ച്‌ ക​യ​റി ലൈം​ഗി​ക ഉ​ദ്ദേ​ശ്യ​ത്തോ​ടെ കു​ട്ടി​യെ ക​ട​ന്നു​പി​ടി​ക്കു​ക​യാ​യി​രു​ന്നു. മാ​താ​വ് വീ​ട്ടി​ല്‍ എ​ത്തി​യ സ​മ​യം പെ​ണ്‍​കു​ട്ടി വി​വ​രം പ​റ​യു​ക​യാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ​ര​വി​പു​രം പോ​ലീ​സ്​ പ്ര​തി​ക്കെ​തി​രെ പോ​ക്സോ പ്ര​കാ​രം കേ​സ്​ ര​ജി​സ്​​റ്റ​ര്‍ ചെ​യ്യു​ക​യും ഇ​ര​വി​പു​രം എ​സ്.​എ​ച്ച്‌.​ഒ വി.​വി. അ​നി​ല്‍​കുമാറിന്റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്.​ഐ​മാ​രാ​യ അ​രു​ണ്‍​ഷാ, ജ​യേ​ഷ്, എ.​എ​സ്.​ഐ മ​ഞ്ജു​ഷ, സി.​പി.​ഒ​മാ​രാ​യ മ​നാ​ഫ്, ദീ​പു എന്നിവരടങ്ങിയ സം​ഘം ഇ​യാ​ളെ വ​ട​ക്കേ​വി​ള​യി​ലു​ള്ള വ​സ​തി​യി​ല്‍​നി​ന്നും പി​ടി​കൂ​ടു​ക​യും ചെ​യ്തു. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ്​ ചെ​യ്തു.

Related Articles

Latest Articles