Friday, November 20, 2026

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച്‌ ഗ​ര്‍​ഭി​ണി​യാ​ക്കി: പ്രതി അറസ്റ്റിൽ

ക​രു​വാ​ര​കു​ണ്ട്: പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ല്‍ പെ​ട്ട പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച്‌ ഗ​ര്‍​ഭി​ണി​യാ​ക്കി​യ കേ​സി​ല്‍ യു​വാ​വ് പോലീസ് പിടിയില്‍. കേ​ര​ള എ​സ്​​റ്റേ​റ്റ് പാ​ന്ത​റ​യി​ലെ ആ​ലി​പ്പ​റ്റ ഷാ​ഹി​ദ് ഷ​ഹ​ലാണ് (29) പോലീസ് പിടിയിലായത്.

പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്. പോ​ക്സോ നിയമപ്രകാരം ആണ് പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

പെ​രി​ന്ത​ല്‍​മ​ണ്ണ ഡി​വൈ.​എ​സ്.​പി ജെ. ​സ​ന്തോ​ഷ് കു​മാ​റിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. പ്ര​തി​യെ കോ​ട​തി ഹാജരാക്കിയ ശേഷം റി​മാ​ന്‍​ഡ് ചെ​യ്തു.

Related Articles

Latest Articles