Thursday, December 25, 2025

യുവാവ് ശല്യം ചെയ്യുന്നു; വീട്ടിലെത്തി ഭീഷണിപ്പെടുത്തുന്നു, സഹോദരന് സന്ദേശമയച്ച്‌ യുവതി ആത്മഹത്യ ചെയ്തു

മലപ്പുറം: യുവതിയെ ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എടപ്പാള്‍ കാളാച്ചാല്‍ അച്ചിപ്ര വളപ്പില്‍ റഷീദിന്റെ ഭാര്യ ഷഫീല എന്ന 28 കയറിയാണ് കഴിഞ്ഞ ദിവസം രാത്രി വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിക്കുന്നതിന് മുന്‍പ് യുവതി തന്റെ സഹോദരന് മൊബൈലില്‍ സന്ദേശം അയച്ചിരുന്നു. ഇദ്ദേഹം അറിയിച്ചതനുസരിച്ച്‌ സഹോദരി വീട്ടിലെത്തി നോക്കിയപ്പോഴാണ് ഷഫീലയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിദേശത്തുള്ള ഭര്‍ത്താവ് റഷീദ് ഒരു മാസം മുന്‍പാണ് നാട്ടില്‍ വന്നുപോയത്.

മലപ്പുറം സ്വദേശിയായ യുവാവ് ഷഫീലയെ മൊബൈലില്‍ സന്ദേശം അയച്ച്‌ ശല്യപ്പെടുത്തിയതായും കഴിഞ്ഞ ദിവസം രണ്ടു തവണ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്. ബന്ധുക്കളുടെ പരാതി പ്രകാരം ചങ്ങരംകുളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Articles

Latest Articles