Sunday, May 5, 2024
spot_img

ഇന്ന് സ്വർഗ്ഗവാതിൽ ഏകാദശി; ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ നടന്നു

സ്വർഗ്ഗവാതിൽ ഏകാദശി പ്രമാണിച്ച് സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജയും ചടങ്ങുകളും നടന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് എല്ലാ ക്ഷേത്രങ്ങളിലും ഭക്തജനങ്ങൾ ദർശനം നടത്തി. ഏകാദശികളിൽ പരമപവിത്രമായ സ്ഥാനമാണ് സ്വർഗ്ഗവാതിൽ ഏകാദശി അഥവാ വൈകുണ്ഠ ഏകാദശി.

ധനുമാസത്തിലെ വെളുത്ത പക്ഷ ഏകാദശിയാണ് വൈകുണ്ഠ ഏകാദശി അഥവാ സ്വർഗവാതിൽ ഏകാദശി എന്നറിയപ്പെടുന്നത്. കൃഷ്ണൻ സഹപാഠിയായിരുന്ന കുചേലനെ കുബേരനാക്കിയ ദിനമാണു സ്വർഗവാതിൽ അഥവാ വൈകുണ്ഠ ഏകാദശി എന്നാണ് ഐതിഹ്യം. വിഷ്ണു ഭഗവാന് പ്രധാനമായ വ്യാഴാഴ്ചയും സ്വർഗ്ഗവാതിൽ ഏകാദശിയും ചേർന്ന് വരുന്നതിനാൽ ഇക്കൊല്ലത്തെ വ്രതാനുഷ്ഠാനം ഇരട്ടിഫലദായകമാണെന്നാണ് വിശ്വാസം. വൈഷ്ണവ ക്ഷേത്രങ്ങളിലെല്ലാം സ്വർഗവാതിൽ ഏകാദശി ആഘോഷം നടന്നു. ഭക്തർ ഏകാദശി വ്രതം നോറ്റാണ് ക്ഷേത്രദർശനം നടത്തുന്നത്. രാവിലെയും രാത്രിയും പ്രത്യേക പൂജയും എഴുന്നെള്ളത്തും ഉണ്ടായിരിക്കും.

14നാണ് മകരസംക്രാന്തി. ഉത്തരായന കാലം തുടങ്ങുന്ന മകരം ഒന്ന് 15നാണ്. തമിഴ് ആചാരപ്രകാരമുള്ള തൈപ്പൊങ്കൽ 15ന് നാടെങ്ങും ആഘോഷിക്കും. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ സ്വർഗവാതിൽ ഏകാദശിക്കും മകരസംക്രാന്തിക്കും രാത്രി 8.30ന് പൊന്നുംശീവേലി ഉണ്ടായിരിക്കും. 14ന് രാത്രി ദേവനെ കനകനിർമിതമായ ഗരുഡവാഹനത്തിൽ എഴുന്നെള്ളിക്കും. ഒപ്പം വലിയകാണിക്കയും . ഭക്തർക്ക് കാണിക്ക അർപ്പിക്കാം. ഏഴു ദിവസമായി നടക്കുന്ന മാർകഴി കളഭം 14ന് അഭിഷേകത്തോടെ അവസാനിക്കും.

തിരുവാഭരണ ഘോഷയാത്രയുടെ രണ്ടാം ദിനത്തിലെ തത്സമയക്കാഴ്ചകൾ

Related Articles

Latest Articles