Tuesday, September 29, 2026

പ്ലസ് വണ്‍; ആദ്യ അലോട്ട്‌മെന്റ് പ്രവേശനം ഇന്നുകൂടി

തിരുവനന്തപുരം: പ്ലസ് വണ്‍ ആദ്യ അലോട്ട്‌മെന്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഇന്നുകൂടി (മേയ് 27) പ്രവേശനം നേടാം. ആദ്യ അലോട്ട്മെന്റ് നടന്ന 200842 സീറ്റുകളില്‍ ശനിയാഴ്ച വൈകിട്ട് വരെയുള്ള കണക്ക് പ്രകാരം 119812 വിദ്യാര്‍ത്ഥികളാണ് പ്രവേശനം നേടിയത്.

59.65 ശതമാനം. ഇതില്‍ 23.22 ശതമാനം പേര്‍ സ്ഥിര പ്രവേശനവും 17.06 ശതമാനം സീറ്റുകളില്‍ താത്കാലിക പ്രവേശനവുമാണ് നടന്നത്. സ്പോര്‍ട്സ് ക്വോട്ടയില്‍ 72.73 ശതമാനം സീറ്റുകളിലും പ്രവേശനം പൂര്‍ത്തിയായി. ആദ്യ അലോട്ട്മെന്റ് പ്രവേശനം ഇന്ന് വൈകിട്ട് അഞ്ചിന് അവസാനിക്കും. രണ്ടാം അലോട്ട്മെന്റ് 30ന് പ്രസിദ്ധീകരിക്കും. 30, 31, ജൂണ്‍ 1 തീയതികളില്‍ പ്രവേശനം നേടാം.

Related Articles

Latest Articles