Wednesday, October 21, 2026

റിപ്പബ്ലിക് ദിന പരിപാടികൾക്ക് പ്രത്യേക മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി ദില്ലി പോലീസ്; വാക്‌സിനെടുക്കാത്തവർക്ക് പ്രവേശനമില്ല; മറ്റ് മാനദണ്ഡങ്ങൾ ഇങ്ങനെ…

ദില്ലി: റിപ്പബ്ലിക് ദിന പരിപാടികൾക്ക് പ്രത്യേക മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി ദില്ലി പോലീസ് (Republic Day Celebrations Protocol). കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചുകൊണ്ട് നടത്തുന്ന ചടങ്ങിൽ വാക്‌സിനെടുക്കാത്തവരെ പങ്കെടുപ്പിക്കില്ലെന്ന് നിർദ്ദേശത്തിൽ പറയുന്നു.

അതോടൊപ്പം 15 വയസിൽ താഴെ പ്രായമുള്ള കുട്ടികൾക്കും പരിപാടിയിൽ പങ്കെടുക്കാനാകില്ല. രാജ്പഥിൽ ജനുവരി 26 നാണ് റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് പ്രത്യേക പരിപാടികൾ സംഘടിപ്പിക്കുന്നത്. എന്നാൽ കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങളോടെ പരിപാടികൾ നടത്താനാണ് കേന്ദ്ര സർക്കാർ തീരുമാനം.

പരിപാടിക്കെത്തുന്നവർ മാസ്‌ക് ധരിക്കണം , സാമൂഹിക അകലം പാലിക്കണം എന്നിവ നിർബന്ധമാണ്. അതേസമയം വാക്‌സിനെടുക്കാത്തവർക്ക് പ്രവേശനമില്ല. രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ച സർട്ടിഫിക്കറ്റും കയ്യിൽ കരുതണമെന്ന് നിർദ്ദേശത്തിൽ പറയുന്നുണ്ട്. റിപ്പബ്ലിക് ദിനത്തിൽ ഭീകാക്രമണ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ തലസ്ഥാനത്ത് പോലീസ് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. സുരക്ഷയ്‌ക്കായി 27,000 പോലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്.

Related Articles

Latest Articles