Sunday, May 5, 2024
spot_img

ആശ്വാസമായി കോവിഡ് പ്രതിദിന കണക്കുകൾ: രോഗവ്യാപനത്തിൽ നേരിയ കുറവ്; രോഗമുക്തി നിരക്കിൽ വൻ വർധനവ്

ദില്ലി: രാജ്യത്തിനാശ്വാസമായി കോവിഡ് പ്രതിദിന കണക്കുകൾ(Latest Covid Updates In India). കഴിഞ്ഞ 24 മണിക്കൂറിനിടെ 3,06,064 പേർക്ക് കൊകോവിഡ് സ്ഥിരീകരിച്ചു. ഇന്നലെത്തേക്കാൾ 27,469 രോഗികൾ കുറവാണ് രേഖപ്പെടുത്തിയത്. 439 മരണങ്ങൾ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം 24 മണിക്കൂറിനിടെ 2,43,495 ആളുകൾ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 22,49,335 ആയി.

പ്രതിദിന പോസിറ്റിവിറ്റി നിരക്കിലും നേരിയ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. 20.75 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. ഇതിനിടെ രാജ്യത്തെ ഒമിക്രോൺ രോഗികളുടെ എണ്ണവും പതിനായിരം കടന്നിട്ടുണ്ട്. നഗരങ്ങളിൽ ഒമിക്രോണിന്റെ സമൂഹവ്യാപനം നടക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ്. കേരളത്തിൽ ഞായറാഴ്ച്ച സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് പ്രതിദിന രോഗികളുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. കഴിഞ്ഞ ദിവസം 45,499 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ടിപിആർ 44.88 ശതമാനത്തിലെത്തി. നാല് ദിവസം കൊണ്ട് രോഗബാധിതരായത് 1,78,820 പേർ.എറണാകുളം ജില്ലയിൽ മാത്രം പ്രതിദിന കേസുകൾ പതിനൊന്നായിരം കടന്നു. ഈ അതിതീവ്രവ്യാപനത്തെ ഗൗരവത്തോടെയാണ് സർക്കാരും നോക്കിക്കാണുന്നത്. ടിപിആർ ഒഴിവാക്കി ആശുപത്രിയിലെ കോവിഡ് രോഗികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ജില്ലകളിൽ നിയന്ത്രണം പ്രഖ്യാപിച്ച ശേഷമുള്ള ആദ്യ അവലോകന യോഗം ഇന്ന് ചേരും.

Related Articles

Latest Articles