Thursday, November 12, 2026

എഫ്-35 ഒരുകാരണവശാലും ചൈനയുടെ കയ്യിലെത്താതിരിക്കാൻ ശ്രമം; ചൈനാക്കടലിൽ തകർന്നുവീണ ഫൈറ്റർ ജെറ്റിനെ കണ്ടെത്താൻ തിരച്ചിൽ ഊർജ്ജിതമാക്കി യുഎസ്‌

വാഷിംഗ്ടൺ: ചൈനാക്കടലിൽ തകർന്നുവീണ ഫൈറ്റർ ജെറ്റിനെ എങ്ങനേയും (US Fighter Jet) മുങ്ങിയെടുക്കാനുറച്ച് അമേരിക്കൻ സേന. ഇതിനായുള്ള ശക്തമായ തിരച്ചിൽ തുടരുകയാണ്. ചൈനാക്കടലിൽ തകർന്നുവീണ എഫ്-35 എന്ന അത്യാധുനിക ഫൈറ്റർ ജറ്റ് എങ്ങനേയും കണ്ടെത്തി പൊക്കിയെടുക്കാനാണ് അമേരിക്കയുടെ നീക്കം.

ചൈനയുടെ മേഖലയിലേക്ക് വിമാനം നീങ്ങാനുള്ള സാധ്യത കണക്കിലെടുത്ത് അത്യാധുനിക സംവിധാനങ്ങളും അന്തർവാഹിനികളുമുപയോഗിച്ചാണ് തിരച്ചിൽ നടന്നുകൊണ്ടിരിക്കുന്നത്. ചൈനയുടെ പസഫിക് മേഖലയിലെ അധിനിവേശത്തെ അമേരിക്കൻ നാവിക സേന ശക്തമായി പ്രതിരോധിക്കുകയാണ്. പരിശീലനത്തിനിടെയാണ് അത്യാധുനിക യുദ്ധവിമാനമായ ജെ-35സി വിമാനം ചൈനാ കടലിൽ തകർന്നുവീണത്. അമേരിക്കയുടെ വിമാനവാഹിനിയായ യുഎസ്എസ് കാൾവിൻസനിലേക്ക് ഇറങ്ങുന്നതിനിടെയാണ് വിമാനം തകർന്നത്.

അവശിഷ്ടങ്ങൾ കടലിൽ പതിച്ചതിനാൽ അവ കണ്ടെത്തുക എന്ന ശ്രമകരമായ ദൗത്യമാണുള്ളത്. വിമാനത്തിന്റെ രഹസ്യസംവിധാനങ്ങൾ ചൈനയുടെ കയ്യിലെത്താതിരിക്കാനാണ് യുഎസ് പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്. വൈമാനികൻ വിമാനം തകരുന്നതിന് മുന്നേ രക്ഷാ സംവിധാനം അമർത്തി പാരച്യൂട്ടിലുയർന്ന് കടലിൽ വീഴുകയും പിന്നീട് കണ്ടെത്തി രക്ഷപെടുത്തുകയും ചെയ്തു. ഈ വർഷം ആദ്യമായാണ് അമേരിക്കൻ സൈന്യത്തിന്റെ എഫ്-35സി വിമാനം തകരുന്നത്.

Related Articles

Latest Articles