Friday, May 17, 2024
spot_img

ഓസ്ട്രേലിയന്‍ ഓപ്പണില്‍ ചരിത്രമെഴുതി ആഷ്‌ലി ബാർട്ടി; കീരീട നേട്ടം 44 വർഷത്തിനുശേഷം

മെൽബണ്‍: ഓസ്‌ട്രേലിയൻ ഓപ്പൺ (Australian Open) ടെന്നീസ് കിരീടം ലോക ഒന്നാം നമ്പർ ആഷ്ലി ബാർട്ടി സ്വന്തമാക്കി.ഓസ്ട്രേലിയൻ ഓപ്പണ്‍ വനിത സിംഗിൾസ് ഫൈനലിൽ യുഎസിന്‍റെ ലോക 30-ാം നമ്പർ താരം ഡാനിയേൽ കോളിൻസിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ലോക ഒന്നാം നമ്പർ താരം കൂടിയായ ആഷ്‌ലി കിരീടത്തിൽ മുത്തമിട്ടത്. സ്കോർ: 6-3,7-6.

https://twitter.com/AustralianOpen/status/1487387140044771331

ബാര്‍ട്ടിയുടെ കന്നി ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടമാണിത്. 44 വര്‍ഷങ്ങള്‍ക്കു ശേഷം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാം സിംഗിള്‍സ് കിരീടം നേടുന്ന ഓസീസ് താരമെന്ന നേട്ടവും ഇതോടെ ബാര്‍ട്ടിക്ക് സ്വന്തമായി. 1978ല്‍ ക്രിസ് ഓ നില്‍ ഓസ്ട്രേലിയന്‍ ഓപ്പണില്‍ വനിതാ സിംഗിള്‍സ് കിരീടം നേടിയശേഷം ചാമ്പ്യനാകുന്ന ആദ്യ താരമാണ് ബാര്‍ട്ടി. 2019ലെ ഫ്രഞ്ച് ഓപ്പണും 2021ലെ വിംബിള്‍ഡണും മുമ്പ് ബാര്‍ട്ടി നേടിയിട്ടുണ്ട്. ടൂർണമെന്‍റിൽ ഇതുവരെ കളിച്ച മത്സരങ്ങളിൽ ഒരു സെറ്റ് പോലും വഴങ്ങാതെയാണ് ആഷ്‌ലി ഇത്തവണ കിരീടം സ്വന്തമാക്കിയത്. താരത്തിന്‍റെ കരിയറിലെ മൂന്നാം ഗ്രാൻഡ്സ്ലാം വിജയമാണിത്.

Related Articles

Latest Articles