Saturday, May 18, 2024
spot_img

യു.എസ്. ഓപ്പൺ ടെന്നീസ്: ജോക്കോവിച്ചിന് നിരാശ; ലോക ഒന്നാം നമ്പർ താരത്തെ വീഴ്‌ത്തി കന്നി ഗ്രാൻഡ്സ്ലാം നേടി ഡാനിൽ മെദ്‌വദേവ്

ന്യൂയോർക്ക്: ലോക ഒന്നാം നമ്പർ താരത്തെ വീഴ്‌ത്തി യുഎസ് ഓപ്പണിൽ റഷ്യൻ താരം ഡാനിയൽ മെദ് വദേവിന് കിരീടനേട്ടം. 21 വർഷത്തിന് ശേഷമാണ് ഒരു റഷ്യൻ താരത്തിന് യു.എസ്. ഓപ്പൺ കിരീടം ലഭിക്കുന്നത്. ലോക ഒന്നാം നമ്പർതാരം ജോക്കോവിച്ചിനെ പരാജയപ്പെടുത്തിയാണ് മെദ് വദേവിന്റെ ഈ കിരീടനേട്ടം. ഇതോടെ ഈ വർഷം നാലാം ഗ്രാൻഡ്സ്ലാം എന്ന നെവാക് ജോക്കോവിച്ചിന്റെ സ്വപ്‌നമാണ് തകർന്നത്. ഡാനിയൽ മെദ് വദേവിന്റെ ആദ്യ യുഎസ് ഓപ്പൺ കിരീടമാണിത്. മത്സരത്തിൽ ഒരു സെറ്റ് പോലും ജോക്കോവിച്ചിന് വിട്ടു നൽകാതെ മെദ്‌വദേവ് പൂർണ ആധിപത്യം സ്ഥാപിച്ചിരുന്നു. 6-4, 6-4, 6-4 എന്ന സ്‌കോറിനായിരുന്നു മെദ് വദേവ് ചരിത്രം കുറിച്ചത്.

എന്നാൽ യു.എസ്. ഓപ്പൺ ടെന്നീസ് കലാശപ്പോരാട്ടത്തിന് ജോക്കോവിച്ച് ഇറങ്ങുമ്പോൾ അദ്ദേഹത്തെ കാത്തിരുന്നത് കരിയറിലെ ഉന്നതമായ രണ്ട് നേട്ടങ്ങളായിരുന്നു. കിരീടം നേടിയിരുന്നെങ്കിൽ ഏറ്റവും കൂടുതൽ ഗ്രാൻഡ്സ്ലാം നേടിയ പുരുഷതാരമാകാനും കലണ്ടർ സ്ലാം നേടാനും സെർബ് താരത്തിനാകുമായിരുന്നു. സീസണിലെ എല്ലാ ഗ്രാൻഡ്സ്ലാം ചാംപ്യൻഷിപ്പും ലഭിച്ചാലാണ് കലണ്ടർസ്ലാം ലഭിക്കുക. ഈ സീസണിലെ ഓസ്‌ട്രേലിയൻ ഓപ്പൺ, വിംബിൾഡൺ, ഫ്രഞ്ച് ഓപ്പൺ ചാമ്പ്യനാണ് ജോക്കോവിച്ച്.

Related Articles

Latest Articles