തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ സന്ദർശന വേളയിൽ ആശുപത്രിയിൽ ഉണ്ടാകാതിരുന്ന തിരുവനന്തപുരം ഡെപ്യൂട്ടി സൂപ്രണ്ടിനെതിരെ നടപടി. മെഡിക്കൽ കോളജ് (Trivandrum Medical College) ഡെ. സൂപ്രണ്ട് ഡോ എസ് എസ് സന്തോഷ് കുമാറിനെതിരെയാണ് നടപടി എടുത്തത്. ഡോ എസ് എസ് സന്തോഷ് കുമാറിനെ അത്യാഹിത വിഭാഗം ഡപ്യൂട്ടി സൂപ്രണ്ട് തസ്തികയിൽ നിന്ന് നീക്കിയതായി അധികൃതർ അറിയിച്ചു.
ആരോഗ്യമന്ത്രി വീണ ജോർജിന്റെ സന്ദർശന വേളയിൽ ആശുപത്രിയിൽ ഉണ്ടാകാതിരുന്നതിനാണ് നടപടി. സന്തോഷ് കുമാറിന് പകരം ഡോ മോഹൻ റോയിക്ക് ചുമതല നൽകി. ഇതിനിടെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ രോഗിയോട് അപമര്യാദയായി പെരുമാറിയ പിജി ഡോക്ടർ അനന്തകൃഷ്ണനെതിരെയും നടപടി സ്വീകരിച്ചു. അന്വേഷണ റിപ്പോർട്ട് പൂർത്തിയാവും വരെ ജോലിക്ക് വരേണ്ടതില്ലെന്ന് പ്രിൻസിപ്പാൾ ഉത്തരവ് ഇറക്കി.

