Thursday, September 24, 2026

2024 ല്‍ 333 സീറ്റുകള്‍ ലക്ഷ്യമിട്ട് ബിജെപി ദക്ഷിണേന്ത്യയില്‍ ചുവടുറപ്പിക്കാനൊരുങ്ങുന്നു

ദില്ലി: 2024 ല്‍ ബിജെപിയുടെ ലക്ഷ്യം 333 സീറ്റുകള്‍. ‘മിഷന്‍ 333’ സാധ്യമാക്കാന്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ചുവടുറപ്പിക്കാനാന്‍ ബിജെപി ഒരുക്കങ്ങള്‍ തുടങ്ങി. ആന്ധ്രാപ്രദേശ്, ത്രിപുര സംസ്ഥാനങ്ങളുടെ ചുമതലയുള്ള ദേശീയ സെക്രട്ടറി സുനില്‍ ദിയോദര്‍ ആണ് ബിജെപി പദ്ധതിയെക്കുറിച്ച് വെളിപ്പെടുത്തിയത്.

2014ല്‍ 282 സീറ്റ് നേടിയാണ് ബിജെപി അധികാരത്തിലെത്തിയത്. 2019ല്‍ 303 സീറ്റ് നേടി വന്‍ ഭൂരിപക്ഷവുമായി അധികാരത്തുടര്‍ച്ച. 2024ലെ പൊതുതിരഞ്ഞെടുപ്പില്‍ മൂന്നാം തവണയും കൂടുതല്‍ സീറ്റുകളാണ് ബിജെപി ലക്ഷ്യമിടുന്നത്. പശ്ചിമബംഗാള്‍ മുതല്‍ തമിഴ്‌നാട് വരെയുള്ള സംസ്ഥാനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും. കേരളത്തിലും തമിഴ്‌നാട്ടിലും പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപിപ്പിക്കും.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സംഘടനപരമായ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള നീക്കങ്ങള്‍ പാര്‍ട്ടി ആരംഭിച്ചു കഴിഞ്ഞു. വിവിധ സംസ്ഥാനങ്ങളിലെ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പാര്‍ട്ടി യോഗം ചേരും.

ആദ്യ യോഗം നിശ്ചയിച്ചത് കേരളത്തിലാണ്. ആലപ്പുഴയില്‍ നടക്കുന്ന ബിജെപി കോര്‍കമ്മിറ്റി യോഗം ഇതിന്റെ ഭാഗമാണ്. ശബരിമല വിഷയത്തില്‍ സിപിഎമ്മില്‍ നിന്ന് കോണ്‍ഗ്രസിലേക്ക് എത്തിയ വോട്ടുകള്‍ ബിജെപിയിലേക്ക് എങ്ങനെ കൊണ്ടുവരും എന്നത് ചര്‍ച്ച ചെയ്യും.

Related Articles

Latest Articles