Monday, October 5, 2026

ഹെലികോപ്റ്റർ പറത്തി ചരിത്രം കുറിച്ച് വ്യോമസേനയിലെ വനിതാ പൈലറ്റ് സംഘം

ചണ്ടീഗഡ്: ഇന്ത്യൻ വ്യോമസേനയുടെ കിരീടത്തിൽ പുതിയ പൊൻതൂവൽ ചാർത്തി വനിതാ പൈലറ്റ് സംഘം. മൂന്ന് വനിതാ പൈലറ്റുമാർ മാത്രമുള്ള സംഘം മീഡിയം ലിഫ്റ്റ് ഹെലിക്കോപ്റ്ററായ എംഐ-17 വി-5 പറത്തിയതോടെയാണ് വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ റെക്കോർഡ് പിറന്നത്.

ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് വനിതാ പൈലറ്റുമാർ തനിയെ മീഡിയം ലിഫ്റ്റ് ഹെലികോപ്റ്റർ പറത്തുന്നത്. ഏഴ് ടൺ ഭാരം വരുന്ന കൂറ്റൻ ഹെകിക്കോപ്റ്ററാണ് എംഐ-17 വി-5. ചാണ്ടീഗഡിലെ സൗത്ത് വെസ്റ്റേൺ വ്യോമ കമാന്റിൽനിന്നാണ് ഇവരുടെ ഹെലികോപ്റ്റർ പറന്നുയർന്നത്.

ഫ്ലയിങ്ങ് ക്യാപ്റ്റൻ പരുൾ ഭരദ്വാജിന്റെ നേതൃത്വത്തിലാണ് വനിതാ സംഘം ചരിത്രം കുറിച്ചത്. ഫ്ലയിങ്ങ് ഓഫീസർ അമൻ നിധി കോ പൈലറ്റായും ലെഫ്റ്റനന്റ് ഹീനാ ജൈസ്വാൾ ഫ്‌ളൈറ്റ് എഞ്ചിനിയറായും പ്രവർത്തിച്ചു. വ്യോമസേനയിലെ ആദ്യ വനിതാ എഞ്ചിനിയറാണ് ഹീന ജൈസ്വാൾ.

Related Articles

Latest Articles