Monday, May 6, 2024
spot_img

വന്ദേ ഭാരത്‌ വരും കെ റെയിൽ അപ്രസക്തമാകും. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ രാജ്യത്ത് ചീറിപ്പായുക 400 വന്ദേ ഭരത് ട്രെയിനുകൾ

ധനമന്ത്രി നിർമ്മലാ സീതാരാമൻ ഇന്നലെ പാർലമെന്റിൽ അവതരിപ്പിച്ച 2022-23 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബഡ്‌ജറ്റിലെ (budget) ഒരു വലിയ പ്രഖ്യാപനമാണ് 400 വന്ദേ ഭാരത് ട്രെയിനുകൾ. രാജ്യത്തെ റെയിൽവേ അടിസ്ഥാന സൗകര്യ വികസനത്തിനും റയിൽവേ യുടെ വേഗതക്കും വലിയ കുതിപ്പ് നൽകുന്ന ഒന്നാണ് വന്ദേ ഭാരത് ട്രെയിനുകൾ.

ഇന്ത്യയിലെ ആദ്യത്തെ സെമി സ്പീഡ് ട്രെയിനുകളാണ് വന്ദേ ഭാരത് എന്ന ട്രെയിൻ 18. മണിക്കൂറിൽ 200 കിലോമീറ്റർ വരെ വേഗതയിൽ ചീറിപ്പായാൻ കഴിയുന്ന ഈ ട്രെയിനുകൾ 400 എണ്ണം പ്രഖ്യാപിക്കപ്പെട്ടതോടെ പിണറായിയിയുടെ കെ റയിലിന്റെ ആപ്പീസ് പൂട്ടിക്കഴിഞ്ഞു. അതെങ്ങനെയെന്നല്ലേ അതിന് ആദ്യം വന്ദേ ഭാരത് ട്രെയിനുകളുടെ പ്രത്യേകതകൾ നോക്കാം. മേക്ക് ഇൻ ഇന്ത്യ പദ്ധതിയിൻ കീഴിൽ രാജ്യത്ത് തന്നെ നിർമ്മിക്കുന്ന ഇഎംയു ട്രെയിൻ സെറ്റുകളായ വന്ദേ ഭാരത് ട്രെയിനുകൾ രാജ്യത്തെ വേഗം കൂടിയ ട്രെയിനുകളാണ്. നിലവിൽ 2 ട്രെയിനുകളാണു സർവീസ് നടത്തുന്നത്.

ഡൽഹിയിൽ നിന്നു വാരണാസിയിലേക്കും കത്രയിലേക്കും. സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോൽസവിന്റെ ഭാഗമായി 75 ആഴ്ചകൾ കൊണ്ടു 75 വന്ദേ ഭാരത് ട്രെയിനുകൾ പുറത്തിറക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിന്റെ തുടർച്ചയാണു 400 ട്രെയിനുകൾ എന്ന പുതിയ ലക്ഷ്യം പ്രഖ്യാപിച്ചിരിക്കുന്നത്. 200 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ കഴിയുന്ന ട്രെയിനുകളാണിവ 180 കിലോമീറ്റർ വേഗം പരീക്ഷണ ഒാട്ടങ്ങളിൽ വന്ദേഭാരത് എത്തിയിട്ടുണ്ട്. 160 കിലോമീറ്ററാണു പ്രഖ്യാപിത വേഗമെങ്കിലും 130 കിലീമീറ്ററാണു ഇപ്പോൾ അനുവദിച്ചിരിക്കുന്ന പരമാവധി വേഗം. രേഖപ്പെടുത്തിയിരിക്കുന്ന കൂടിയ ശരാശരി വേഗം മണിക്കൂറിൽ 94 കിലോമീറ്ററാണ്. ചെന്നൈ പെരമ്പൂർ ഇന്റഗ്രൽ കോച്ച് ഫാക്ടറി, റായ് ബറേലിയിലെ മോഡേൺ കോച്ച് ഫാക്ടറി , കപൂർത്തലയിലെ റെയിൽ കോച്ച് ഫാക്ടറി എന്നിവിടങ്ങളിലാണു വന്ദേഭാരത് ട്രെയിനുകൾ നിർമിക്കുക.

2017 ൽ നിർമ്മാണം തുടങ്ങിയ പദ്ധതി 2018 ഒക്ടോബറിൽ പൂർത്തിയായി. കൃത്യം 18 മാസങ്ങൾ കൊണ്ട് 2018 ൽ നിർമ്മാണം പൂർത്തിയായത് കൊണ്ടാണ് ഇതിന് ട്രെയിൻ 18 എന്ന പേര് നൽകിയത്. ട്രെയിൻ 18 നിന്റെ 80 % ഘടകങ്ങളും സ്വദേശി നിർമ്മിതമാണ് 20 % ഘടകങ്ങൾ മാത്രമാണ് ഇറക്കുമതി. 2019 ഫെബ്രുവരി 15 നാണ് വന്ദേഭാരത ട്രെയിനുകൾ പ്രധാനമന്ത്രി മോദി ഉദ്ഘാടനം. ചെയ്തത് ഫെബ്രുവരി 17 മുതൽ സർവീസ് ആരംഭിക്കുകയും ചെയ്തു. രാജ്യത്തിൻറെ റെയിൽ ഗതാഗതത്തിന്റെയും റെയിൽ ഉൽപ്പാദനത്തിന്റെയും മുഖഛായ തന്നെ മാറ്റാനുതകുന്നതാണ് വന്ദേ ഭാരത് പദ്ധതി.

Related Articles

Latest Articles