Wednesday, January 14, 2026

“എല്ലാം നടന്നത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അറിവോടെ”; സ്വർണ്ണക്കടത്തു കേസിൽ സർക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം: കഴിഞ്ഞ ദിവസം സ്വർണ്ണക്കടത്ത് സംബന്ധിച്ച് നിർണ്ണായക വെളിപ്പെടുത്തലാണ് കേസിലെ പ്രധാന പ്രതിയെന്ന് പറയുന്ന സ്വപ്ന സുരേഷ് (Ramesh Chennithala) നടത്തിയത്. ഇതിനുപിന്നാലെ മുഖ്യമന്ത്രിക്കെതിരേയും സര്‍ക്കാരിനെതിരേയും രൂക്ഷ വിമര്‍ശനവുമായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരിക്കുകയാണ്.

സ്വര്‍ണക്കടത്ത് നടന്നത് മുഖ്യമന്ത്രിയോടെ ഓഫീസിന്റെ അറിവോടെയെന്ന അന്നത്തെ പ്രതിപക്ഷത്തിന്റെ നിലപാട് ശരിവയ്ക്കുന്നതാണ് പുതിയ വെളിപ്പെടുത്തല്‍. പ്രതിപക്ഷ ആരോപണം സത്യമെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ കേസില്‍ പുനഃരന്വേഷണം വേണമെന്നും രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ ആശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് കള്ളക്കടത്ത് നടന്നതെന്ന വാദം ശരിവയ്ക്കുന്നതാണ് പുതിയ വെളിപ്പെടുത്തല്‍.

നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണം കടത്തുന്നുവെന്ന വിവരം മുഖ്യമന്ത്രിയുടെ അന്നത്തെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയ്ക്ക് അറിയാമായിരുന്നുവെന്നാണ് ഇപ്പോള്‍ വിവരം ലഭിക്കുന്നത്. ആ ബാഗേജ് വിട്ടുകിട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഇടപെടലുണ്ടായി എന്ന് ഞങ്ങള്‍ പറഞ്ഞപ്പോള്‍ നിശിതമായ വിമര്‍ശനമുണ്ടായി. എന്നാല്‍ ഇന്ന് പറഞ്ഞിരിക്കുന്നത് നയന്ത്ര ബാഗേജിലൂടെ സ്വര്‍ണക്കടത്തിന് പൂര്‍ണസഹായം നല്‍കിയതും, ബാഗേജ് വിട്ടു കിട്ടാന്‍ വേണ്ട സമ്മര്‍ദം ചെലുത്തിയത് മുഖ്യമന്ത്രിയുടെ ഓഫീസാണെന്നാണ്.

അങ്ങനെ ഞങ്ങള്‍ ഉന്നയിച്ച എല്ലാആരോപണങ്ങളും ശരിയാണെന്ന് തെളിയിക്കുന്ന വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ വന്നിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ സര്‍ക്കാരിനെതിരേ ഞങ്ങള്‍ അവിശ്വാസ പ്രമേയം കൊണ്ടുവന്നപ്പോള്‍ പറഞ്ഞ കാര്യങ്ങള്‍ അക്കമിട്ട് ശരിയാണെന്ന് തെളിഞ്ഞിരിക്കുന്നു. ലൈഫ് മിഷനുമായി ബന്ധപ്പെട്ട കോടി കണക്കിന് രൂപയുടെ അഴിമതി നടന്നുവെന്ന് പറഞ്ഞപ്പോള്‍ പുച്ഛിച്ചു തള്ളിയവരുണ്ട്. കേരളം മുഴുവന്‍ അഴിമതിക്കുള്ള ഒരു ബൃഹത്പദ്ധതിയ്ക്കാണ് ലക്ഷ്യമിട്ടതെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ വന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Related Articles

Latest Articles