ദില്ലി: പിജി പ്രവേശന യോഗ്യതാ പരീക്ഷ (നീറ്റ് പിജി) മേയ് 21നു നടത്തുമെന്ന് നാഷനൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് (എൻബിഇ) അറിയിച്ചു. രാവിലെ 9 മുതല് 12.30 വരെയാണ് പരീക്ഷ നടക്കുക. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയം മാർച്ച് 25ന് രാത്രി 11.55 വരെ ആയി പുനഃക്രമീകരിച്ചു.
പരീക്ഷ മാറ്റണമെന്നാവശ്യപ്പെട്ട് ഒട്ടേറെ അപേക്ഷകള് സര്ക്കാരിനു ലഭിച്ചിരുന്നു.നീറ്റ് പ്രവശേനപരീക്ഷ നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട് ജനുവരി 25ന് ആറ് എംബിബിഎസ് വിദ്യാര്ത്ഥികള് സുപ്രിംകോടതിയെ സമീപിച്ചിരുന്നു. നീറ്റ് പിജി 2021 കൗൺസിലിങിന്റെ തിയതികളും വിദ്യാർഥികളുടെ ഇന്റേൺഷിപ്പ് കാലാവധിയും പിജി പരീക്ഷയും തമ്മിൽ കൂടികലർന്ന സാഹചര്യം ഉടലെടുത്തതിന് തുടർന്നാണ നീറ്റ് പിജി 2022 മാറ്റിവെക്കുന്നത് ആരോഗ്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. നീറ്റ് പിജി 2022 കൗൺസിലിങ് മെയ് ജൂൺ മാസത്തോടെ സംഘടിപ്പിക്കുമെന്ന് കേന്ദ്രം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

