Tuesday, May 21, 2024
spot_img

സ്‌കൂള്‍ കലോത്സവത്തിനിടെ കുളിമുറിയില്‍ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്തു, പ്രതി പിടിയില്‍

പൊന്നാനി: സ്‌കൂള്‍ കലോത്സവത്തിനിടെ പ്രായ പൂര്‍ത്തിയാകാത്ത വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതി പിടിയിൽ. പൊന്നാനി പോലീസാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. പൊന്നാനി മരക്കടവ് സ്വദേശി 32 കാരനായ നൗഫല്‍ ആണ് അറസ്റ്റിലായത്.

ഒന്നര വര്‍ഷം മുമ്പ് പൊന്നാനി താലൂക്കിലെ സ്‌കൂള്‍ കലോത്സവ ദിവസം പെണ്‍കുട്ടിയെ കുളിപ്പുരയില്‍ ഒളിഞ്ഞിരുന്ന പ്രതി ബലാത്സംഗം ചെയ്യുകയായിരുന്നു. കുട്ടിയുടെ വായ പൊത്തിപ്പിടിക്കുകയും, കൂടാതെ ബലാത്സംഗം ചെയ്യുന്നത് പ്രതി മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. ഇതിനിടെ പ്രതിയില്‍ നിന്നും കുതറിമാറിയ പെണ്‍കുട്ടി ഓടിരക്ഷപ്പെടുകയായിരുന്നു.

അടുത്തിടെ പ്രതി കുട്ടിയുടെ മൊബൈലിലേയ്ക്ക് ദൃശ്യങ്ങള്‍ അയച്ചു നല്‍കാൻ തുടങ്ങി. ഇതോടെ മാനസികമായി തളർന്ന കുട്ടിയെ സ്‌കൂള്‍ അധികൃതര്‍ കൗണ്‍സലിംഗിന് വിധേയമാക്കിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് സ്കൂൾ അധികൃതർ പോലീസിൽ അറിയിക്കുകയായിരുന്നു.

Related Articles

Latest Articles