Wednesday, September 23, 2026

അടൂരില്‍ കാര്‍ കനാലിലേക്കു മറിഞ്ഞു; മൂന്ന് പേർക്ക് ദാരുണാന്ത്യം

കൊല്ലം: അടൂര്‍ കരുവാറ്റപ്പള്ളിക്ക് സമീപം കാര്‍ കനാലിലേക്കു മറിഞ്ഞു. സംഭവത്തില് മൂന്നു പേര്‍ മരിച്ചു. കാറിലുണ്ടായിരുന്ന ഏഴുപേരിൽ മൂന്നുപേരെ രക്ഷപ്പെടുത്തി. ഉച്ചയോട് കൂടി റോഡില്‍ നിന്ന് വാഹനം കനാലിലേക്ക് മറിയുകയായിരുന്നു. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

ശക്തമായ ഒഴുക്കുണ്ടായിരുന്നതിനാല്‍ കാര്‍ വെള്ളത്തിലൂടെ ഒഴുകി കനാലിലെ പാലത്തിനടിയില്‍ കുടുങ്ങികിടക്കുകയാണ്. കാറിലുണ്ടായിരുന്ന അഞ്ചുപേരെ ആദ്യമിനിറ്റുകളില്‍തന്നെ നാട്ടുകാരും അഗ്നിരക്ഷാസേനയും ചേര്‍ന്ന് രക്ഷപ്പെടുത്തിയിരുന്നു. കല്യാണ ആവശ്യവുമായി ബന്ധപ്പെട്ടു യാത്ര ചെയ്ത സംഘമാണ് അപകടത്തില്‍പ്പെട്ടത്.

Related Articles

Latest Articles