Thursday, January 8, 2026

സ്‌കൂള്‍ സിലബസില്‍ ഡോ ബി ആര്‍ അംബേദ്ക്കറെക്കുറിച്ചുള്ള പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തുന്നു

ദില്ലി: സ്‌കൂള്‍ സിലബസില്‍ ഡോ ബി ആര്‍ അംബേദ്ക്കറെകുറിച്ചുള്ള പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്താന്‍ ഒരുങ്ങി ഡല്‍ഹി സര്‍ക്കാര്‍. സാമൂഹികക്ഷേമ മന്ത്രി രാജേന്ദ്ര പല്‍ഗൗതം ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അംബേദ്ക്കര്‍ സാമൂഹിക രംഗത്ത് വഹിച്ച പങ്കും നടത്തിയ പോരാട്ടങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പാഠഭാഗങ്ങള്‍ ഉടന്‍ സിലബസില്‍ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

രാജേന്ദ്ര പല്‍ഗൗതം ട്വിറ്ററില്‍ കുറിച്ചത്: ‘ഡോ ബി ആര്‍ അംബേദ്ക്കറുടെ ജീവിതം, പോരാട്ടം, നേരിടേണ്ടി വന്ന വിവേചനങ്ങള്‍, അദ്ദേഹത്തിന്റെ നേട്ടങ്ങള്‍ എന്നിവ പാഠഭാഗങ്ങളില്‍ ഉള്‍പ്പെടുത്തി ഡല്‍ഹി സര്‍ക്കാര്‍ ഉടന്‍ തന്നെ സിലബസ് പുറത്തിറക്കും’.

Related Articles

Latest Articles