Monday, December 29, 2025

“ഇന്ത്യക്കാരെ ബന്ദികളാക്കിയിട്ടില്ല”; രക്ഷാദൗത്യത്തിൽ യുക്രെയ്ൻ സഹകരിക്കുന്നുണ്ടെന്ന് ഇന്ത്യ

ദില്ലി: ഇന്ത്യൻ രക്ഷാദൗത്യത്തിൽ യുക്രെയ്ൻ (indians Evacuation From Ukraine) സഹകരിക്കുന്നുണ്ടെന്ന് ഇന്ത്യ. ഇത്തരമൊരു സംഭവമേ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഇന്ത്യൻ വിദേശകാര്യ വക്താവ് അറിയിച്ചു. ഇന്ത്യക്കാരെ രക്ഷിക്കാന്‍ യുക്രെയ്ൻ സഹകരിക്കുന്നുണ്ട്. ഇന്നലെ നിരവധി വിദ്യാര്‍ത്ഥികള്‍ യുക്രെയ്ൻ അധികാരികളുടെ സഹായത്തോടെ കാര്‍കീവ് വിട്ടതായും വിദേശകാര്യ വക്താവ് അറിയിച്ചു.

അതേസമയം കാര്‍കീവില്‍ നിന്ന് വിദ്യാര്‍ത്ഥികളെ മാറ്റുന്നതിനായി പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തണമെന്ന് യുക്രെയ്ൻ അധികാരികളോട് ആവശ്യപ്പെട്ടിട്ടതായും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. എന്നാൽ യുക്രെയ്‌നിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി ഒഴിപ്പിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ തങ്ങളുടെ സൈന്യം തയ്യാറാണെന്ന് റഷ്യയും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഇന്ത്യ മുന്നോട്ട് വച്ച നിർദ്ദേശം പോലെ റഷ്യൻ പ്രദേശത്ത് നിന്ന് സ്വന്തം സൈനിക, ഗതാഗത വിമാനങ്ങളോ ഇന്ത്യൻ വിമാനങ്ങളോ ഉപയോഗിച്ച് അവരെ നാട്ടിലേക്ക് അയക്കുമെന്നും റഷ്യൻ എംബസി ട്വീറ്റിലൂടെ അറിയിച്ചിരുന്നു. ഇന്നലെ രാത്രിയോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യൻ പ്രസിഡന്റ് വ്‌ളോഡിമർ പുടിനും തമ്മിലുള്ള ചർച്ചയ്‌ക്ക് ശേഷമാണ് റഷ്യ തീരുമാനം അറിയിച്ചത്.

Related Articles

Latest Articles