Thursday, December 25, 2025

അമ്മയെ വിളിക്കാന്‍ ഫോണ്‍, പൊട്ടിക്കരഞ്ഞ് റഷ്യന്‍ സൈനികൻ: വഴിയരികില്‍ ചായ സല്‍ക്കാരം നൽകി യുക്രൈനികൾ -വിഡിയോ

കീവ്: റഷ്യൻ- യുക്രൈൻ യുദ്ധത്തിനിടെ പൊട്ടിക്കരഞ്ഞ് സൈനികൻ. കീഴടങ്ങിയ റഷ്യന്‍ സൈനികന് ചായയും മധുര പലഹാരങ്ങളും നല്‍കി യുക്രൈനികള്‍ സല്‍ക്കരിക്കുന്നതിന്റെ വിഡിയോ വൈറല്‍.

വളരെപ്പെട്ടെന്നാണ് യുക്രൈന്‍ ടെലിവിഷന്‍ ചാനലുകളില്‍ പ്രത്യക്ഷപ്പെട്ട വിഡിയോ സാമൂഹ്യ മാധ്യമങ്ങള്‍ ഏറ്റെടുത്തത്. എന്നാൽ ഈ വിഡിയോയുടെ ആധികാരികത വ്യക്തമല്ല. റഷ്യന്‍ ആക്രമണത്തിന് എതിരായ യുക്രൈനി പ്രചാരണ പരിപാടിയുടെ ഭാഗമാണോ വിഡിയോ എന്നു വ്യക്തമല്ല. മാത്രമല്ല ഇരുപക്ഷവും പരസ്പരം ദുര്‍ബലപ്പെടുത്തുന്നതിന് സാമൂഹ്യ മാധ്യമങ്ങളിലൂടെ ഉള്‍പ്പെടെ പ്രചാരണങ്ങള്‍ നടത്തുന്നുണ്ട്.

അതേസമയം കീഴടങ്ങിയ റഷ്യന്‍ സൈനികന് നാട്ടുകാര്‍ ചായയും പലഹാരങ്ങളും നല്‍കുന്നതാണ് വിഡിയോയില്‍ ഉള്ളത്. യുക്രൈനികള്‍ സൈനികനു ചുറ്റിലുമായി കൂടിനില്‍ക്കുന്നുണ്ട്. തുടർന്ന് മൊബൈല്‍ ഫോണില്‍ അമ്മയെ വിളിച്ചു സംസാരിക്കാനും നാട്ടുകാര്‍ സൗകര്യം ചെയ്തുകൊടുത്തു. പൊട്ടിക്കരഞ്ഞുകൊണ്ടാണ് സൈനികന്‍ അമ്മയോടു സംസാരിച്ചത്.

Related Articles

Latest Articles