Sunday, October 4, 2026

പാക്കിസ്ഥാനില്‍ മിസൈല്‍ പതിച്ച സംഭവം; കാരണം വ്യക്തമാക്കി രാജ്നാഥ് സിംഗ്

ദില്ലി: പാക്കിസ്ഥാനിലേക്ക് മിസൈൽ വിക്ഷേപിക്കപ്പെട്ടത് സാങ്കേതിക പിഴവ് മൂലമെന്ന് പ്രതിരോധ മന്ത്രി (Rajnath Singh) രാജ്നാഥ് സിംഗ്. സംഭവം ഖേദകരമാണെന്നും അന്വേഷണം തുടരുകയാണെന്നും രാജ്നാഥ് സിംഗ് അറിയിച്ചു. ആയുധ സംവിധാനങ്ങള്‍ക്ക് പോരായ്മയുണ്ടെങ്കില്‍ അടിയന്തരമായി പരിഹരിക്കുമെന്നും മന്ത്രി രാജ്യസഭയില്‍ വിശദീകരിച്ചു.

തികച്ചും സാങ്കേതിമായ പിഴവാണ് സംഭവിച്ചതെന്നും പ്രതിരോധവകുപ്പ് പാകിസ്താന്റെ തതുല്യ വകുപ്പുകളെ വിവരം രേഖാമൂലം അറിയിക്കുകയും ഖേദംപ്രകടിപ്പിക്കുകയും ചെയ്‌തെന്നും രാജ്‌നാഥ് സിംഗ് അറിയിച്ചു. മാർച്ച് ഒമ്പതാം തീയതി വൈകിട്ട് ഏഴ് മണിയോടെയാണ് ഇന്ത്യൻ മിസൈൽ അബദ്ധത്തിൽ വിക്ഷേപിച്ചത്. പതിവ് സാങ്കേതിക പരിശോധനകൾക്കിടെയാണ് അബദ്ധം സംഭവിച്ചത്.

അതേസമയം രാജ്യത്ത് 49 വ്യോമാപകടങ്ങളിലായി 5 വര്‍ഷത്തിനിടെ 42 സൈനികര്‍ കൊല്ലപ്പെട്ടതായി കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്‍റിനെ അറിയിച്ചു. ഇന്ത്യൻ മിസൈൽ പാക്കിസ്ഥാനിലേക്ക് വിക്ഷേപിക്കപ്പെട്ട സംഭവം സാങ്കേതിക തകരാര്‍ മൂലം സംഭവിച്ചതെന്ന് പ്രതിരോധ മന്ത്രി പാര്‍ലമെന്‍റില്‍ നല്‍കിയ മറുപടിയില്‍ പറഞ്ഞു.

Related Articles

Latest Articles