കൊൽക്കത്ത: കശ്മീര്‍ ഫയല്‍സ് സിനിമ കണ്ട് മടങ്ങുകയായിരുന്ന ബിജെപി എം.പി ജഗന്നാഥ് സർക്കാരിനു നേരെ ബോംബേറ്. ബംഗാളിലെ നാദിയയിലാണ് സംഭവം. കാറിന് പിന്നിലാണ് ബോംബ് പതിച്ചത് അതിനാല്‍ ആര്‍ക്കും പരിക്കില്ല. പക്ഷെ വാഹനത്തിന് കേടുപാടുകളുണ്ട്. ”ഞാന്‍ കശ്മീര്‍ ഫയല്‍സ് കണ്ടു മടങ്ങുകയായിരുന്നു. തിരിച്ചുവരുമ്പോള്‍ എന്റെ കാറിന് നേരെ ആരോ ബോംബ് എറിഞ്ഞു, ഞങ്ങള്‍ അതില്‍ നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.10 മിനിറ്റിന് ശേഷം പോലീസ് എത്തി,” ജഗന്നാഥ് സര്‍ക്കാര്‍ പറഞ്ഞു.
മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് കീഴില്‍ പശ്ചിമ ബംഗാളില്‍ ക്രമസമാധാന നില വഷളായെന്നും സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും സംഭവത്തിന് ശേഷം അദ്ദേഹം ആവശ്യപ്പെട്ടു. പശ്ചിമബംഗാളിലെ റാണാഘട്ട് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ലോക്സഭാംഗമാണ് ജഗന്നാഥ് സർക്കാർ.

