ചെന്നൈ: ഹിജാബ് കേസില്‍ വിധി പറഞ്ഞ ജഡ്ജിമാർക്കെതിരെ വധഭീഷണി മുഴക്കിയ മൂന്ന് പേർ അറസ്റ്റിൽ. തമിഴ്നാട് (Tamil Nadu) തൗഹീത് ജമാഅത്ത് പ്രവര്‍ത്തരാണ് പിടിയിലായത്. മധുരൈയിലെ യോഗത്തില്‍ തമിഴ്നാട് തൗഹീദ് ജമാഅത്ത് ഓഡിറ്റിങ് കമ്മിറ്റി അംഗം കോവൈ റഹ്മത്തുള്ള നടത്തിയ പ്രസംഗം സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു. തെറ്റായ വിധി പ്രസ്താവിച്ച ജഡ്ജി ഝാര്‍ഖണ്ഡില്‍ പ്രഭാത സവാരിക്കിടെ കൊല്ലപ്പെട്ടത് ചൂണ്ടിക്കാട്ടിയായിരുന്നു റഹ്മത്തുള്ളയുടെ പ്രസംഗം.
അതേസമയം ഹിജാബ് വിവാദത്തിൽ വിധി പറഞ്ഞ ജഡ്ജിമാർക്ക് വൈ കാറ്റഗറി സുരക്ഷയൊരുക്കി സർക്കാർ. കർണാടക ഹൈക്കോടതി ജഡ്ജിമാരുടെ സുരക്ഷ വർദ്ധിപ്പിക്കാനും തീരുമാനം. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ചോദ്യം ചെയ്ത് സമർപ്പിക്കപ്പെട്ട ഹർജ്ജിയിൽ നിരോധനം സ്റ്റേ ചെയ്യണമെന്ന ആവശ്യം ആദ്യം സിംഗിൾ ബെഞ്ച് അംഗീകരിച്ചില്ല. തുടർന്ന് വിശാല ബെഞ്ചിന് വിട്ട ഹർജ്ജിയിൽ ഹിജാബ് നിരോധനം ശരിവക്കുകയായിരുന്നു കോടതി. തുടർന്ന് പല തീവ്ര മുസ്ലിം സംഘടനകളും വിധി പ്രതാവിച്ച ജഡ്ജിമാർക്കെതിരെ രംഗത്തു വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് സുരക്ഷ വർദ്ധിപ്പിക്കാൻ തീരുമാനിച്ചത്.
യൂണിഫോം നിർബന്ധമാക്കുന്നത് മൗലീകാവകാശ ലംഘനമാണോ എന്നും ഹിജാബ് ധാരണം നിർബന്ധിത മതാചാരമാണോ എന്നുമാണ് കോടതി ഹർജ്ജി പരിഗണിക്കുമ്പോൾ പരിശോചിച്ചത്. യൂണിഫോം മൗലീകാവകാശ ലംഘനമല്ലെന്നും ഹിജാബ് ധാരണം നിർബന്ധിത മതാചാരമല്ലെന്നും നിയമത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തിയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധനം ശരിവെച്ചത്.

