Tuesday, September 22, 2026

സിയാൽകോട്ടിലെ പാക് സൈനിക ഡിപ്പോയിൽ തീപിടിത്തം; സ്ഫോടന കാരണം വ്യക്തമല്ല

സിയാൽകോട്ട്: വടക്കന്‍ പാകിസ്ഥാനിലെ നഗരമായ സിയാല്‍ക്കോട്ടില്‍ വന്‍ സ്‌ഫോടനം.പ്രദേശത്തെ കന്റോണ്‍മെന്റ് മേഖലയ്ക്കു സമീപത്തുനിന്നാണ് സ്‌ഫോടന ശബ്ദം കേട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

വടക്കന്‍ പാകിസ്ഥാനിലെ സിയാല്‍ക്കോട്ടിലെ സൈനിക താവളത്തില്‍ നിരവധി സ്‌ഫോടനങ്ങളുണ്ടായതായാണ് വിവരം. ആയുധസംഭരണ കേന്ദ്രമാണ് ഇതെന്നാണ് പ്രാഥമിക സൂചന. തീ ഇപ്പോഴും ആളിക്കൊണ്ടിരിക്കുകയാണ്. കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

വടക്കന്‍ പാക്കിസ്ഥാനിലെ സിയാല്‍കോട്ട് സൈനിക താവളത്തില്‍ ഒന്നിലധികം സ്‌ഫോടനങ്ങള്‍ നടന്നതായി ദ ഡെയ്ലി മിലാപ് എഡിറ്റര്‍ ഋഷി സൂരി ട്വീറ്റ് ചെയ്തിട്ടുണ്ട്. പാക് സൈന്യത്തി്‌നറെ വെടിമരുന്ന് അടക്കം സൂക്ഷിക്കുന്ന ആയുധപ്പുരയിലാണ് സ്‌ഫോടനം നടന്നതെന്നാണ് പ്രാഥമിക വിവരം. സ്ഥലത്ത് വന്‍ തോതില്‍ തീ പടരുകയാണ്.

പാക്കിസ്ഥാനിലെ ഏറ്റവും പഴക്കമേറിയതും പ്രധാനപ്പെട്ടതുമായ സൈനിക താവളങ്ങളിലൊന്നാണ് സിയാല്‍കോട്ട് കന്റോണ്‍മെന്റ് നഗരത്തോട് ചേര്‍ന്നുള്ളത്. ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്നും കേവലം 15 കിലോമീറ്റര്‍ അകലെയാണ് സ്‌ഫോടനമുണ്ടായിരിക്കുന്നത്.

Related Articles

Latest Articles