Tuesday, November 17, 2026

തിരിച്ചുവരവ് ഗംഭീരം; കോവിഡ് കാല തളർച്ചക്ക് ശേഷം സമ്പത് വ്യവസ്ഥ തിരിച്ചുവരുന്നു; പ്രത്യക്ഷ നികുതി പിരിവിൽ റെക്കോർഡ് വർധനവ്

ദില്ലി: സമ്പത് വ്യവസ്ഥയുടെ തിരിച്ചുവരവിന്റെ സൂചനനൽകി നടപ്പ് സാമ്പത്തിക വര്ഷം പ്രത്യക്ഷ പരോക്ഷ നികുതി വരുമാനത്തിൽ വൻ വർദ്ധനവ് രേഖപ്പെടുത്തി രാജ്യം. പ്രത്യക്ഷ നികുതിൽ 49 ശതമാനവും പരോക്ഷ നികുതിയിൽ 30 ശതമാനവുമാണ് വർദ്ധനവ് രേഖപ്പെടുത്തിയത്. 2021-22 വർഷത്തിൽ രാജ്യം നേടിയത് 27.07 ലക്ഷം കോടിയുടെ പ്രത്യക്ഷ നികുതി വരുമാനമാണ്. ബഡ്‌ജറ്റ്‌ ലക്ഷ്യമായ 22.27 ലക്ഷം കൊടിയേക്കാൾ 5 ലക്ഷം കോടിയുടെ വർദ്ധനവ്. 20.27 ലക്ഷം കോടി രൂപയായിരുന്നു കഴിഞ്ഞ സാമ്പത്തിക വർഷത്തെ രാജ്യത്തിന്റെ പ്രത്യക്ഷ നികുതി വരുമാനം.

കോവിഡ് കാലത്തെ തളർച്ചയിൽ നിന്ന് സമ്പത് വ്യവസ്ഥ തിരിച്ചുവരവിന്റെ ലക്ഷണമായി നികുതി വരുമാനത്തെ വിലയിരുത്താം. 2014 ൽ മോദി സർക്കാർ രാജ്യത്ത് അധികാരത്തിൽ വന്നതിനു ശേഷം നികുതി പിരിവിൽ ക്രമാനുഗതമായ വർദ്ധനവുണ്ടായിട്ടുണ്ട്. നോട്ട് നിരോധനമടക്കമുള്ള പരിഷ്‌കാരങ്ങൾ കള്ളപ്പണവും നികുതി ചോർച്ചയും കുറച്ചിട്ടുണ്ട്.

Related Articles

Latest Articles