Saturday, December 20, 2025

“ഇത്തരം ഗോസിപ്പുകൾ കേൾക്കാൻ എനിക്ക് ഇഷ്ടമാണ്” ;സുരഭി ലക്ഷ്മി കേൾക്കാൻ ആഗ്രഹിക്കുന്ന ഗോസ്സിപ്പുകൾ

കൊച്ചി: ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും മികച്ച പ്രകടനം കാഴ്ചവെച്ച് പ്രേക്ഷകഹൃദയത്തിൽ ഇടം നേടിയ അഭിനേത്രിയാണ് സുരഭി ലക്ഷ്മി. മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും താരത്തിന് ലഭിച്ചിട്ടുണ്ട്.

ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ തന്റെ സ്വഭാവങ്ങളെക്കുറിച്ചും കേള്‍ക്കാന്‍ ആഗ്രഹമുള്ള ഗോസിപ്പിനെക്കുറിച്ചും തുറന്ന് സംസാരിച്ചിരിക്കുകയാണ് താരം. തന്നെക്കുറിച്ച്‌ ആർക്കും അറിയാത്ത ഒരു രഹസ്യം പറയാമോ എന്നുള്ള ചോദ്യത്തിന് തരാം മറുപടി പറഞ്ഞതിങ്ങനെ ‘ കോമഡി റോളുകളൊക്കെ ചെയ്യുന്നത് കൊണ്ട് ഞാന്‍ ജീവിതത്തിലും അങ്ങനെയാണെന്നാണ് എല്ലാരും വിചാരിക്കുന്നത് എന്നാല്‍ ഞാൻ വീട്ടില്‍ ഭയങ്കര സീരിയസ് ആയിട്ടുള്ള ആളാണ്”. ‘എന്റെ കയ്യില്‍ ധാരാളം പൈസയുണ്ട്. ഞാന്‍ ഭയങ്കര കോടീശ്വരിയാണ്, എന്നൊക്കെയുള്ള ഗോസിപ്പുകൾ കേള്‍ക്കാനാണ് എനിക്ക് ആഗ്രഹം,’ എന്ന് സുരഭി ലക്ഷ്മി പറയുന്നു.

Related Articles

Latest Articles