Tuesday, May 21, 2024
spot_img

ഇന്ത്യയ്‌ക്ക് ആരും ജനാധിപത്യം എന്താണെന്ന് പഠിപ്പിച്ചുകൊടുക്കേണ്ട: ഇന്ത്യ അവിശ്വസനീയമായ രാജ്യമാണ്; ബോറിസ് ജോണ്‍സന്‍

മുംബൈ: ഇന്ത്യ ഏറ്റവും വലിയ ജനാധിപത്യം രാജ്യമാണെന്നും, ജനാധിപത്യം എന്താണെന്ന് ഇന്ത്യയെ ആരും പഠിപ്പിക്കേണ്ട ആവശ്യമില്ലെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ടൈംസ് നെറ്റ്‌വര്‍ക്ക് ഇന്ത്യ ഇക്കണോമിക് കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു ബോറിസ്.

ഒരു രാജ്യത്തിന് മറ്റൊരു രാജ്യത്തെ ഉപദേശിക്കാൻ സാധിക്കില്ല. സമാധാനത്തെക്കുറിച്ച്‌ ഒരു രാജ്യവും മറ്റൊന്നിനോട് പ്രസംഗിക്കേണ്ട കാര്യമില്ലെന്നും ഇന്ത്യയില്‍ ജനാധിപത്യമല്ലെന്ന് ആര്‍ക്കും പറയാനാകില്ലെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.

ഒരു രാജ്യത്തിന്റെ ജോലി മറ്റൊരു രാജ്യത്തോട് പ്രസംഗിക്കുകയാണെന്ന് ഞാന്‍ കരുതുന്നില്ല. 1.35 ബില്യൺ ജനങ്ങൾ ഒന്നിച്ച് താമസിക്കുന്ന ഇന്ത്യ അവിശ്വസനീയമായ രാജ്യമാണെന്നും, എല്ലാത്തിൽ നിന്നും വ്യത്യസ്ഥമായ സ്ഥലമാണിതെന്നും ബോറിസ് ജോൺസൺ പറഞ്ഞു.

ഇന്ത്യയുടെ അതിര്‍ത്തിയിലെ ചൈനയുടെ നുഴഞ്ഞുകയറ്റത്തെ യു. കെ അപലപിക്കുന്നുണ്ടോ എന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നൽകി. തന്റെ രാജ്യം എല്ലായ്‌പ്പോഴും പ്രാദേശിക അഖണ്ഡതയുടെ ലംഘനങ്ങളെ അപലപിച്ചിട്ടുണ്ടെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി പറഞ്ഞു. അതുകൊണ്ടാണ് യുക്രെയ്നില്‍ സംഭവിച്ചതിനെ ഞാന്‍ ശക്തമായി അപലപിക്കുന്നത്. സ്വേച്ഛാധിപത്യം എങ്ങനെ പെരുമാറുന്നു എന്ന പാഠം നമ്മള്‍ പഠിക്കേണ്ടതുണ്ട് -അദ്ദേഹം കൂട്ടിച്ചേർത്തു.

മാത്രമല്ല ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ യുകെ ആഗ്രഹിക്കുന്നെന്നും ബോറിസ് ജോൺസൺ വ്യക്തമാക്കി. റഷ്യ, ചൈന പോലുള്ള കമ്യൂണിസ്റ്റ് രാജ്യങ്ങൾ ഒന്നിക്കുമ്പോൾ ഇന്ത്യയും യുകെയും പോലുള്ള ജനാധിപത്യ രാജ്യങ്ങൾ കൈകോർക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Latest Articles