Saturday, September 26, 2026

സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങളെ ധ്യാൻ പരിഹസിക്കുകയാണ്; ധ്യാൻ ശ്രീനിവാസനെതിരെ സോഷ്യൽമീഡിയയിൽ വിമർശനങ്ങൾ

മീ ടൂ മൂവ്മെന്റിനെക്കുറിച്ചുള്ള നടന്‍ ധ്യാന്‍ ശ്രീനിവാസന്റെ പരാമര്‍ശനത്തിനെതിരെ സോഷ്യൽമീഡിയയിൽ ശക്തമായ വിമർശനങ്ങൾ. മീ ടൂ എന്നത് ഇപ്പോള്‍ വന്ന ട്രെന്‍ഡ് ആണെന്നും പണ്ട് അത് ഉണ്ടായിരുന്നെങ്കില്‍ താനൊക്കെ അതില്‍പ്പെട്ടേനെ എന്നും ധ്യാന്‍ പറഞ്ഞതാണ് വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ധ്യാനിന്റെ പ്രതികരണം.

‘പണ്ടൊക്കെ മീ ടൂ ഉണ്ടായിരുന്നേല്‍ ഞാന്‍ പെട്ടു, ഇപ്പോള്‍ പുറത്തിറങ്ങില്ലായിരുന്നു. മീ ടൂ ഇപ്പോഴല്ലേ വരുന്നത്. എന്റെ മീ ടൂ ഒക്കെ 10- 12 വര്‍ഷം മുമ്പെയാണ്. അല്ലെങ്കില്‍ ഒരു 14,15 വര്‍ഷം എന്നെ കാണാന്‍ പറ്റില്ലായിരുന്നു. ഇപ്പോഴല്ലേ ട്രെന്‍ഡ് വന്നത്’ ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ധ്യാന്‍ പറഞ്ഞു.

സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങള്‍ക്കെതിരെ തുറന്നുപറച്ചിലിനെ ധ്യാന്‍ പരിഹസിക്കുകയാണ് എന്നാണ് സോഷ്യല്‍ മീഡിയയിലൂടെ ഉയരുന്ന വിമര്‍ശനം. ‘ഉടല്‍’ എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് താരം നല്‍കിയ അഭിമുഖങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്.

Related Articles

Latest Articles