Saturday, January 3, 2026

‘ഏറ്റവുമധികം സ്നേഹിക്കുന്ന ആളെയാണ് ഈ കേസിൽ തോൽപ്പിക്കേണ്ടത്.., ഈ കേസ് നീ ജയിക്കുന്നതൊന്ന് കാണണം’; ‘വാശി’യോടെ ടൊവിനോയും കീർത്തിയും’- ടീസർ പുറത്ത്

ടൊവിനോ തോമസും കീർത്തി സുരേഷും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയാണ് ‘വാശി’. റിലീസിന് ഒരുങ്ങുന്ന ചിത്രത്തിന്റെ ടീസർ ഇപ്പോഴിതാ എത്തിക്കഴിഞ്ഞു. കോടതി പശ്ചാത്തലമാക്കി ഒരു നിയമപോരാട്ടത്തിന്റെ കഥ പറയുന്ന ‘വാശി’യിൽ, ഒരു കേസിൽ ഏറ്റുമുട്ടുന്ന അഡ്വ. എബിന്‍, അഡ്വ. മാധവി എന്നീ അഭിഭാഷകരായാണ് ടൊവിനോയും കീര്‍ത്തിയും എത്തുന്നത്.

https://youtu.be/Gu7R524m5MI

വിഷ്ണു ജി രാഘവ് രചനയും സംവിധാനവും നിർവ്വഹിക്കുന്നു. പ്രമുഖ ചലച്ചിത്ര നിര്‍മാണ കമ്പനിയായ രേവതി കലാമന്ദിറിന്റെ ബാനറില്‍ ജി. സുരേഷ് കുമാറാണ് ചിത്രം നിര്‍മിക്കുന്നത്. ഛായാഗ്രഹണം റോബി വർഗീസ് രാജ്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് കൈലാസ് മേനോന്‍ സംഗീതം നൽകിയിരിക്കുന്നു. മേനക സുരേഷ്, രേവതി സുരേഷ് എന്നിവരാണ് സഹനിർമാതാക്കള്‍. ജാനിസ് ചാക്കോ സൈമണാണ് വാശിയുടെ കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ എഡിറ്ററായി മഹേഷ് നാരായണൻ എത്തിയിരിക്കുന്നു. സാബു മോഹൻ കലയും ദിവ്യ ജോർജ്ജ് വസ്ത്രാലങ്കാരവും നിർവ്വഹിച്ചു. പി വി ശങ്കറാണ് മേക്കപ്പ് മാൻ.

അതേസമയം കീർത്തി സുരേഷ് നായികയായി ഒരു മലയാള സിനിമ റിലീസ് ചെയ്തിട്ട് ഏഴ് വർഷത്തിലേറെയായി. പ്രിയദർശൻ സംവിധാനം ചെയ്ത മരക്കാറിലും നടി ഒരു പ്രധാന വേഷം ചെയ്തിരുന്നു. അതിനാൽ തന്നെ വാശി കീർത്തി സുരേഷ് ആരാധകർക്ക് വലിയൊരു സർപ്രൈസ് തന്നെയായിരിക്കും ഈ ചിത്രം.

ഏതാനും ദിവസങ്ങൾക്ക് മുൻപ് ചിത്രത്തിലെ മനോഹരമായ ഒരു ഗാനം ആസ്വാദകരിലേക്ക് എത്തിയിരുന്നു. കൈലാസ് മേനോൻ ഈണം പകർന്ന ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് വിനായക് ശശികുമാറാണ്. സിതാര കൃഷ്ണകുമാറും അഭിജിത്ത് അനിൽകുമാറും ചേർന്നാണ് ‘’യാതൊന്നും പറയാതെ’ എന്ന ശ്രുതിമധുരമായ ഗാനം ആലപിച്ചിരിക്കുന്നത്. ഗാനം സംഗീത പ്രേമികളുടെ ശ്രദ്ധ ആകർഷിച്ചു

Related Articles

Latest Articles