കോവിഡിൽ താളം തെറ്റിയ 2 വർഷങ്ങൾക്കു ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് മുതൽ പതിവ് ക്രമത്തിൽ തുറന്നു. മകൻ സായിയെ സ്കൂളിലാക്കാൻ അമ്മ നവ്യ നായരായിരുന്നു സ്കൂളിലെത്തിയത്. കലൂര്‍ ഗ്രീറ്റ്സ് പബ്ലിക് സ്കൂളിലെ വിദ്യാർഥിയാണ് സായി. സായിയുടെ പ്രിയപ്പെട്ട അധ്യാപികയായ ബെലിന്ദയ്ക്കൊപ്പമുളള ചിത്രവും നവ്യ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു.
എന്നാൽ, നിമിഷനേരങ്ങൾക്കുള്ളിൽ തന്നെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലാകുകയും ചിത്രത്തെ ഉദ്ധരിച്ച് പ്രമുഖ മാധ്യമങ്ങൾ വാർത്ത കൊടുക്കുകയും ചെയ്തു. ഒരു പ്രമുഖ മാധ്യമം നൽകിയ തലകെട്ടാണ് വീണ്ടും ചർച്ചയാകുന്നത്. “മകനെ സ്കൂളിലാക്കാൻ നേരിട്ടെത്തി നവ്യ.” എന്നായിരുന്നു തലക്കെട്ട്, ഇതോടുകൂടി ട്രോളന്മാർ വാർത്തയും ഏറ്റെടുത്തു. ഞങ്ങളൊക്കെ കുട്ടികളെ കൊറിയർ ചെയ്താണ് അയക്കാറുള്ളത് എന്ന രീതിയിൽ നിരവധി അഭിപ്രയങ്ങളാണ് പ്രമുഖ മാധ്യമത്തിന്റെ വാർത്തയ്ക്ക് കിട്ടുന്ന പ്രതികരണങ്ങൾ.
പൊതുവിദ്യാഭ്യാസ മേഖലയിലെ പതിമൂവായിരത്തിലേറെ സ്കൂളുകളിലായി 42.9 ലക്ഷം വിദ്യാർഥികളാണു പഠിക്കാനെത്തിയത്. 2 വർഷമായി മുടങ്ങിക്കിടക്കുന്ന കലോത്സവങ്ങളും കായിക, ശാസ്ത്ര മേളകളും ഈ വർഷമുണ്ടാകും.

