Saturday, May 18, 2024
spot_img

മലയാളികളുടെ ആക്ഷൻ ഹീറോ സുരേഷ് ഗോപിക്ക് ഇന്ന് 64ാം പിറന്നാള്‍; ആശംസ’കളുമായി മലയാളത്തിന്റെ താര രാജാക്കന്മാര്‍

മലയാളികളുടെ ആക്ഷൻ ഹീറോ സുരേഷ് ഗോപിക്ക് ഇന്ന് 64ാം പിറന്നാള്‍. ‘ഓടയില്‍ നിന്ന്’ എന്ന ചിത്രത്തിലൂടെ ബാലതാരമായി മലയാള സിനിമ രംഗത്തേക്ക് കടന്നു വന്ന സുരേഷ് ഗോപി പിന്നീട് മികച്ച കഥാപാത്രത്തിലൂടെയും കോരിത്തരിപ്പിക്കുന്ന അഭിനയത്തിലൂടെയും സംഭാഷണത്തിലൂടെയും പ്രേക്ഷകരെ കയ്യിലെടുത്തു. ഇപ്പോള്‍ തന്റെ 64ാം വയസ്സില്‍ 254-മത് ചിത്രത്തിന്റെ തിരക്കിലാണ് താരം.

മലയാള സിനിമ ലോകത്ത് നിന്നും പുറത്തു നിന്നും നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തുന്നത്. മലയാളത്തിന്റെ താര രാജാക്കന്മാരായ മോഹന്‍ലാലും മമ്മൂട്ടിയും പ്രിയ സുരേഷ് ഗോപിക്ക് സമൂഹമാധ്യമങ്ങളിലൂടെ ആശം അറിയിച്ചിരുന്നു. ഒപ്പം പൃഥ്വിരാജ്, ഷാജി കൈലാസ്, ജോണി ആന്റണി എന്നിവരും സുരേഷ് ഗോപിക്ക് പിറന്നാള്‍ സ്നേഹം നല്‍കി.

‘പാപ്പന്‍’ ആണ് റിലീസിനൊരുങ്ങുന്ന അടുത്ത സുരേഷ് ഗോപി ചിത്രം. ജോഷിയാണ് ചിത്രത്തിന്റെ സംവിധായകന്‍. ജൂണ്‍ 30നാണ് ‘പാപ്പന്‍’ റിലീസ് ചെയ്യുക. സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഏറെ കാലങ്ങള്‍ക്ക് ശേഷം സുരേഷ് ഗോപി പൊലീസ് വേഷത്തിലെത്തുന്ന ചിത്രം കൂടിയാണിത്. ലേലം, പത്രം, വാഴുന്നോര്‍, എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സുരേഷ് ഗോപിയുടെ കരിയറിലെ ഹിറ്റ് കഥാപാത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

Related Articles

Latest Articles