ആലപ്പുഴ∙ മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരമാണ് കൽപറ്റയിലെ രാഹുൽ ഗാന്ധിയുടെ ഓഫിസ് എസ്എഫ്ഐ തകർത്തതെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. സ്വർണക്കടത്ത് ആരോപണങ്ങളിൽ നിന്നു ശ്രദ്ധതിരിക്കാനുള്ള പിണറായി വിജയന്റെ ശ്രമമാണ് ഓഫിസ് അക്രമം.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ എംപി ഓഫിസുകൾക്കു നേരെ ആക്രമണങ്ങൾ ഉണ്ടാകാറില്ല. സിപിഎം ഭരിക്കുന്ന സംസ്ഥാനത്താണ് ഇത്തരത്തിൽ ആക്രമണം ഉണ്ടായതെന്നും സുരേന്ദ്രൻ പറഞ്ഞു. യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിമാനത്തിൽ വച്ചു നടത്തിയ പ്രതിഷേധം, പിണറായി വിജയന് തിരിച്ചടിക്കാനുള്ള വടി കോൺഗ്രസ് തന്നെ കൊടുത്തതിനു തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.

