Tuesday, October 27, 2026

എറണാകുളം ജില്ലയിൽ ശക്തമായ മഴ തുടരുന്നു;കടല്‍ക്ഷോഭത്തെ തുടര്‍ന്ന് എട്ട് വീടുകള്‍ തകര്‍ന്നു

കൊച്ചി: മധ്യ കേരളത്തില്‍ കാലവര്‍ഷം ശക്തം. എറണാകുളം കണ്ണമാലിയില്‍ കടല്‍ക്ഷോഭത്തെ തുടര്‍ന്ന് എട്ട് വീടുകള്‍ തകര്‍ന്നു.തൃശൂര്‍ പട്ടിക്കാട് റോഡിലേക്ക് മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. മഴയെ തുടര്‍ന്ന് ഇടുക്കിയിലെ വിദ്യാഭ്യാസ സ്ഥാപങ്ങള്‍ക്ക് ഇന്ന് അവധിയാണ്.

രാവിലെ മുതല്‍ നിര്‍ത്താതെ പെയ്യുന്ന മഴ എറണാകുളം ജില്ലയിലെ വിവിധ നഗരങ്ങളില്‍ വെള്ളക്കെട്ടിനും, ഗതാഗത തടസത്തിനും വഴിയൊരുക്കി. റോഡിലെ കുഴികള്‍ സ്ഥിതി കൂടുതല്‍ വഷളാക്കി. തീരമേഖലകളില്‍ ശക്തമായ കടല്‍ ക്ഷോഭത്തെ തുടര്‍ന്ന് കണ്ണമാലിയില്‍ നൂറോളം വീടുകളില്‍ വെള്ളം കയറി. മൂന്ന് കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. കല്ല് തെറിച്ചുവീണ് ഒരു വാഹനത്തിന്റെ ചില്ല് പൊട്ടി. ആലപ്പുഴ കടല്‍ ക്ഷോഭത്തെ തുടര്‍ന്ന് പുറക്കാട് രണ്ട് കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു.

ഇടുക്കിയിലെ വിവിധ ഭാഗങ്ങളില്‍ ശക്തമായ കാറ്റും മണ്ണിടിച്ചിലും ഉണ്ടാകുന്നതിനാല്‍ മലയോര മേഖലകളില്‍ രാത്രി കാല യാത്രക്ക് നിരോധനമേര്‍പ്പെടുത്തി. അവശ്യ സര്‍വീസുകള്‍ അനുവദിക്കും. തുടര്‍ച്ചയായി മണ്ണിടിയുന്നതിനാല്‍ മൂന്നാറില്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തി.

Related Articles

Latest Articles