Friday, May 3, 2024
spot_img

മുൻ കോൺഗ്രസ് നേതാവ് കുൽദീപ് ബിഷ്‌ണോയ് ബിജെപിയിൽ അംഗത്വം സ്വീകരിച്ചു; കോൺഗ്രസ് പാർട്ടിയിൽ നിന്നും രാജി വെച്ചത് കഴിഞ്ഞ ദിവസം

ദില്ലി: മുൻ കോൺഗ്രസ് നേതാവ് കുൽദീപ് ബിഷ്‌ണോയ് ബിജെപിയിൽ ചേർന്ന് അംഗത്വം സ്വീകരിച്ച്. ദില്ലിയിലെ പാർട്ടി ആസ്ഥാനത്ത് വെച്ച് നടന്ന ചടങ്ങിൽ ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാറിന്റെ സാന്നിദ്ധ്യത്തിലാണ് അദ്ദേഹം ബിജെപി അംഗത്വം സ്വീകരിച്ചത്.

ഹരിയാനയിലെ ഹിസാർ ജില്ലയിലെ ആദംപൂർ സീറ്റിൽ നിന്നുള്ള എംഎൽഎ ആയിരുന്ന ബിഷ്‌ണോയ് കഴിഞ്ഞ ദിവസം തന്റെ എംഎൽഎ സ്ഥാനവും പാർട്ടി അംഗത്വവും രാജിവെച്ചിരുന്നു.ഇതിന് പിന്നാലെയാണ് ബിജെപിയുടെ അംഗത്വം സ്വീകരിച്ചത്.

ജൂണിൽ നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ ക്രോസ് വോട്ടിംഗ് നടത്തിയെന്ന് ആരോപിച്ചാണ് ബിഷ്‌ണോയെ പാർട്ടി സ്ഥാനങ്ങളിൽ നിന്നും നീക്കിയത്. ഇതിനെതിരെ രൂക്ഷമായി വിമർശിച്ച് രംഗത്ത് വന്ന അദ്ദേഹം കുടുംബത്തിൽ തർക്കങ്ങൾ ഉണ്ടാകാം, പക്ഷെ ശത്രുത പാടില്ലെന്ന് പറഞ്ഞു. തുടർന്നാണ് കോൺഗ്രസിൽ നിന്ന് രാജിവെച്ചത്.

പഞ്ചാബിലെയും ഹരിയാനയിലെയും തന്റെ പ്രവർത്തകരുടെ പൊതുവികാരം കണക്കിലെടുത്താണ് ബിജെപിയിൽ ചേരാൻ തീരുമാനിച്ചതെന്നാണ് രാജിക്കത്ത് സമർപ്പിച്ചതിന് ശേഷം കുൽദീപ് ബിഷ്ണോയ് പറഞ്ഞത്. ഇന്ദിരാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും കോൺഗ്രസ് അല്ല ഇന്നത്തെ കോൺഗ്രസ് പാർട്ടി. രാജ്യത്തുടനീളമുള്ള കോൺഗ്രസിന്റെ തെറ്റായ തീരുമാനങ്ങളും പ്രവർത്തനങ്ങളും കാരണം അത് ഉന്മൂലനത്തിലേക്ക് നീങ്ങുകയാണെന്നും ബിഷ്‌ണോയി വ്യക്തമാക്കിയിരുന്നു.

Related Articles

Latest Articles