Tuesday, April 30, 2024
spot_img

ഓണനാളുകളിലെ പൂജകൾക്കായി ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രതിരുനട തുറന്നു; ചതയം ദിനം വരെ ഭക്തര്‍ക്കായി ഓണസദ്യ, ഭക്തർക്ക് നിലയ്ക്കലില്‍ സ്‌പോട്ട് ബുക്കിങ് സൗകര്യം സജ്ജം

പത്തനംതിട്ട: ഓണനാളുകളിലെ പൂജകള്‍ക്കായി ഉത്രാട ദിനമായ ഇന്ന് ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രനട തുറന്നു. ഇന്ന് പുലർച്ചെയാണ് ക്ഷേത്രതിരുനട തുടന്നത്. ഓണനാളുകളിൽ പൂജകൾക്കായാണ് ഇപ്പോൾ നടതുറന്നത്. ഉത്രാട ദിനമായ ഇന്ന് പുലര്‍ച്ചെ അഞ്ചിന് നട തുറന്നു. ചതയം ദിനം വരെ ഭക്തര്‍ക്കായി ഓണസദ്യയും ഒരുക്കിയിട്ടുണ്ട്. ദര്‍ശനത്തിനായി ഭക്തര്‍ക്ക് വെര്‍ച്വല്‍ ക്യൂ സംവിധാനവും നിലയ്ക്കലില്‍ സ്‌പോട്ട് ബുക്കിങ് കൗണ്ടറുകളും സജ്ജീകരിച്ചിട്ടുണ്ട്. അതിതീവ്രമഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലും, പമ്പയിലെ ജലനിരപ്പ് വര്‍ധിച്ച സാഹചര്യത്തിലും പമ്പ സ്‌നാനത്തിന് ജില്ലാ ഭരണകൂടം വിലക്കേര്‍പ്പെടുത്തി.

അതേസമയം, ഇന്നലെ വൈകുന്നേരം അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എന്‍. പരമേശ്വരന്‍ നമ്പൂതിരി നട തുറന്നു ദീപങ്ങള്‍ തെളിച്ചു. തുടർന്ന് ഉപദേവതാ ക്ഷേത്ര നടകളും തുറന്ന് വിളക്ക് തെളിയിക്കുകയും തന്ത്രി ഭക്തർക്ക് വിഭൂതി പ്രസാദം വിതരണം ചെയ്യുകയും ചെയ്തു. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ പ്രാസാദശുദ്ധിയും പുണ്യാഹവും നടന്നു. ക്ഷേത്ര ശ്രീകോവിലില്‍ കഴിഞ്ഞ ദിവസങ്ങളില്‍ അറ്റകുറ്റപണി നടത്തിയിരുന്നു. ഇതേ തുടർന്നായിരുന്നു ശുദ്ധിപൂജ.

ഉത്രാട ദിനം മുതൽ ചതയം ദിനം വരെ ഭക്തർക്കായി ഓണസദ്യയും ഒരുക്കിയിട്ടുണ്ട്.ഉത്രാടദിന സദ്യയുടെ ഭാഗമായുള്ള കറിക്ക് വെട്ടൽ ചടങ്ങും നടന്നു. ഉദയാസ്തമയപൂജ, അഷ്ടാഭിഷേകം, കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ,പുഷ്പാഭിഷേകം എന്നിവ നട തുറന്നിരിക്കുന്ന 4 ദിവസങ്ങളിലും ഉണ്ടായിരിക്കും.

10-ാം തീയതി രാത്രി 10 മണിക്ക് ഹരിവരാസനം പാടി തിരുനട അടയ്ക്കും. ദർശനത്തിനായി ഭക്തർ വെർച്വൽ ക്യൂ സംവിധാനം ഉപയോഗിക്കണം. നിലയ്ക്കലിൽ ഭക്തർക്കായി സ്പോട്ട് ബുക്കിംഗ് കൗണ്ടറുകളും സജ്ജീകരിച്ചിട്ടുണ്ട്.

 

Related Articles

Latest Articles