ഹൈദരാബാദ്: ഹൈദരാബാദിൽ ഭീകരബന്ധം സംശയിച്ച് നടത്തിയ റെയ്ഡിൽ ലഷ്കർ പ്രവർത്തകർ പിടിയിൽ. ഇവരിൽ നിന്നും നാല് ഗ്രനേഡുകൾ പിടിച്ചെടുത്തു. നഗരത്തിൽ മൂന്നുപേരുടെ വീട്ടിലാണ് പരിശോധന നടത്തിയത്. പിടിച്ചെടുത്ത ഗ്രനേഡുകൾ, പാകിസ്ഥാൻ ഡ്രോണുകൾ കുറച്ച് മാസങ്ങൾക്ക് മുമ്പ് പഞ്ചാബ് അതിർത്തിയിൽ വ്യോമാക്രമണം നടത്തിയതിന് സമാനമാണെന്നും ഇവയിൽ മെയ്ഡ്-ഇൻ-ചൈന അടയാളമുണ്ടെന്നും തെലങ്കാന പോലീസ് വ്യക്തമാക്കി. ഹൈദരാബാദിലെ ലഷ്കർ പ്രവർത്തകരെന്ന് സംശയിക്കുന്ന അബ്ദുൾ സഹെദ്, മുഹമ്മദ് സമീഉദ്ദീൻ, മാസ് ഹസൻ ഫാറൂഖ് എന്നിവരിൽ നിന്നാണ് ഗ്രനേഡുകൾ പിടികൂടിയത്.
ഇവരിൽ നിന്ന് പിടികൂടിയ ഗ്രനേഡുകൾ പാക് ഡ്രോണുകൾ എത്തിച്ച് നൽകിയാതാകാമെന്നും പൊലീസ് പറഞ്ഞു. ഹൈദരാബാദിലെ ലഷ്കർ പ്രവർത്തകരെന്ന് സംശയിക്കുന്ന അബ്ദുൾ സഹെദ്, മുഹമ്മദ് സമീഉദ്ദീൻ, മാസ് ഹസൻ ഫാറൂഖ് എന്നിവരിൽ നിന്നുമാണ് ഗ്രനേഡുകൾ പിടികൂടിയത്. ഗ്രനേഡുകൾ ഉപയോഗിച്ച് ഇവർ ആക്രമണത്തിന് പദ്ധതിയിട്ടെന്നും പൊലീസ് പറഞ്ഞത്.
സംഭവത്തിന് പിന്നിലുള്ള ഭീകര ശൃംഖലയെ കണ്ടെത്താൻ ശ്രമിക്കുകയാണെന്ന് പൊലീസ് വൃത്തങ്ങൾ. ലഷ്കറെ ത്വയിബയുമായി പിടിയിലായവർക്ക് ബന്ധം കണ്ടെത്തിയതോടെ കേസ് ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുക്കാൻ സാധ്യതയുണ്ട്.

