Tuesday, October 6, 2026

ഭീകരബന്ധം സംശയിച്ച് ന‌ടത്തിയ റെയ്ഡിൽ ലഷ്കർ പ്രവർത്തകർ അറസ്റ്റിൽ; പരിശോധനയിൽ പാകിസ്ഥാനിൽ നിന്നും ഡ്രോണിൽ എത്തിച്ചുനൽകിയ ​ഗ്രനേഡുകളും കണ്ടെത്തി

ഹൈദരാബാദ്: ഹൈദരാബാദിൽ ഭീകരബന്ധം സംശയിച്ച് ന‌ടത്തിയ റെയ്ഡിൽ ലഷ്കർ പ്രവർത്തകർ പിടിയിൽ. ഇവരിൽ നിന്നും നാല് ​ഗ്രനേ‍ഡുകൾ പിടിച്ചെടുത്തു. നഗരത്തിൽ മൂന്നുപേരുടെ വീട്ടിലാണ് പരിശോധന നടത്തിയത്. പിടിച്ചെടുത്ത ഗ്രനേഡുകൾ, പാകിസ്ഥാൻ ഡ്രോണുകൾ കുറച്ച് മാസങ്ങൾക്ക് മുമ്പ് പഞ്ചാബ് അതിർത്തിയിൽ വ്യോമാക്രമണം നടത്തിയതിന് സമാനമാണെന്നും ഇവയിൽ മെയ്ഡ്-ഇൻ-ചൈന അട‌യാളമുണ്ടെന്നും തെലങ്കാന പോലീസ് വ്യക്തമാക്കി. ഹൈദരാബാദിലെ ലഷ്‌കർ പ്രവർത്തകരെന്ന് സംശയിക്കുന്ന അബ്ദുൾ സഹെദ്, മുഹമ്മദ് സമീഉദ്ദീൻ, മാസ് ഹസൻ ഫാറൂഖ് എന്നിവരിൽ നിന്നാണ് ​ഗ്രനേഡുകൾ പിടികൂടിയത്.

ഇവരിൽ നിന്ന് പിടികൂടിയ ​ഗ്രനേഡുകൾ പാക് ഡ്രോണുകൾ എത്തിച്ച് നൽകിയാതാകാമെന്നും പൊലീസ് പറഞ്ഞു. ഹൈദരാബാദിലെ ലഷ്‌കർ പ്രവർത്തകരെന്ന് സംശയിക്കുന്ന അബ്ദുൾ സഹെദ്, മുഹമ്മദ് സമീഉദ്ദീൻ, മാസ് ഹസൻ ഫാറൂഖ് എന്നിവരിൽ നിന്നുമാണ് ​ഗ്രനേഡുകൾ പിടികൂടിയത്. ​ഗ്രനേഡുകൾ ഉപയോ​ഗിച്ച് ഇവർ ആക്രമണത്തിന് പദ്ധതിയിട്ടെന്നും പൊലീസ് പറഞ്ഞത്.

സംഭവത്തിന് പിന്നിലുള്ള ഭീകര ശൃംഖലയെ കണ്ടെത്താൻ ശ്രമിക്കുകയാണെന്ന് പൊലീസ് വൃത്തങ്ങൾ. ലഷ്‌കറെ ത്വയിബ‌യുമായി പിടിയിലായവർക്ക് ബന്ധം കണ്ടെത്തിയതോടെ കേസ് ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുക്കാൻ സാധ്യതയുണ്ട്.

Related Articles

Latest Articles