Friday, January 2, 2026

ആരാധകർക്ക് സന്തോഷവാർത്ത! ജനപ്രിയ സൂപ്പര്‍ ഹീറോ ശക്തിമാന്‍ തിരിച്ചുവരുന്നു; സംവിധായകനായി ബേസില്‍ ജോസഫ്?

ഇന്ത്യയില്‍ ഏറ്റവും ജനപ്രിയനായിരുന്ന സൂപ്പര്‍ ഹീറോ ശക്തിമാന്‍ തിരിച്ചുവരുന്നു. ശക്തിമാനെ വീണ്ടും സ്‌ക്രീനിലേക്ക് എത്തിക്കുന്ന വിവരം സോണി പിക്‌ചേഴ്‌സാണ് പുറത്ത് വിട്ടിരിക്കുന്നത്. ചിത്രത്തിന്റെ സംവിധായകനായി ബേസില്‍ ജോസഫായിരിക്കും എത്തുന്നത്. ബേസില്‍ ജോസഫും ശക്തിമാന്‍ ടീമും തമ്മിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹിന്ദി സിനിമയുടെ പൊട്ടെന്‍ഷ്യല്‍ തന്നെ മാറ്റാന്‍ ശേഷിയുള്ള ഫ്രാഞ്ചൈസിയാണ് ശക്തിമാന്‍. അതിനാല്‍ തന്നെ സംവിധായകനെ തെരഞ്ഞെടുക്കുമ്പോള്‍ ഞങ്ങള്‍ സൂക്ഷ്മത പുലര്‍ത്തുന്നുണ്ട്.

ശക്തിമാന്‍ എന്ന കഥാപാത്രത്തെ മുകേഷ് ഖന്ന ഓരോ വീട്ടിലും എത്തിച്ചു. ഇന്നത്തെ പ്രേക്ഷകരിലേക്ക് ശക്തിമാനെ വീണ്ടും അവതരിപ്പിക്കുക എന്നതാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്. പല മുന്‍നിര സംവിധായകരോടും ടീം സംസാരിക്കുന്നുണ്ട്. ബേസിലിനാണ് മുന്‍ഗണന. എല്ലാ മീറ്റിങ്ങും പോസിറ്റീവായാണ് അവസാനിക്കുന്നത്.

Related Articles

Latest Articles