Friday, December 26, 2025

എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് പരീക്ഷ ഫലം പ്രഖ്യാപിച്ചു;ഫലം പരീക്ഷാ ഭവന്റെ വെബ്സൈറ്റിൽ

തിരുവനന്തപുരം: 2022 ജൂണിൽ നടന്ന എൽഎസ്എസ്, യുഎസ്എസ് പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. പരീക്ഷാ ഭവന്റെ വെബ്സൈറ്റിൽ ഫലം ലഭ്യമാണ്. എൽഎസ്എസ് ന് ആകെ 99980 കുട്ടികൾ പരീക്ഷ എഴുതിയതിൽ 10372 കുട്ടികൾ സ്കോളർഷിപ്പിന് യോഗ്യതനേടി.

വിജയശതമാനം 10.37. യുഎസ്എസ് ന് 81461 കുട്ടികൾ പരീക്ഷ എഴുതിയതിൽ 10511 കുട്ടികൾ യോഗ്യതനേടി വിജയശതമാനം 12.9.

Related Articles

Latest Articles