Saturday, October 3, 2026

വിദേശമദ്യവുമായി വന്ന ലോറി താമരശ്ശേരി ചുരത്തിൽ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു

കോഴിക്കോട് ∙ വിദേശ മദ്യവുമായി വന്ന ലോറി കോഴിക്കോട് താമരശ്ശേരി ചുരത്തിൽ കൊക്കയിലേക്ക് മറിഞ്ഞു. അടിവാരത്തിനു സമീപം 28ൽ ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു അപകടംനടന്നത്. പോണ്ടിച്ചേരിയിൽനിന്ന് മാഹിയിലേക്ക് മദ്യവുമായി പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. പരുക്കേറ്റ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒന്നാം വളവിനും രണ്ടാം വളവിനുമിടയിൽ 30 അടി താഴ്ചയിലേക്കാണ് ലോറി മറിഞ്ഞത്. ചുരം സംരക്ഷണസമിതിയിലെ പ്രവർത്തകരാണ് ലോറി ഡ്രൈവറെ ആശുപത്രിയിൽ എത്തിച്ചത്. ഡ്രൈവറുടെ പരുക്ക് ഗുരുതരമല്ല.

Related Articles

Latest Articles