Friday, October 16, 2026

തുടർച്ചയായ രണ്ടാം മത്സരത്തിലും സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോ പുറത്തിരിക്കും
മൊറോക്കയ്‌ക്കെതിരെയുള്ള ക്വാർട്ടർ മത്സരത്തിൽ താരം ആദ്യ ഇലവനിലുണ്ടാകില്ല

ദോഹ ∙ ഖത്തർ ലോകകപ്പിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ആദ്യ ഇലവനിൽനിന്ന് പുറത്ത്. മൊറോക്കോയ്ക്കെതിരായ ക്വാർട്ടർ ഫൈനലിലാണ് സൂപ്പർതാരം വീണ്ടും ബെഞ്ചിലായത്. പ്രീക്വാർട്ടറിൽ സ്വിറ്റ്സർലൻഡിനെതിരെയും ക്രിസ്റ്റ്യാനയ്ക്ക് പകരക്കാരുടെ ബെഞ്ചിലായിരുന്നു സ്ഥാനം. ക്രിസ്റ്റ്യാനോയ്ക്കു പകരം കളത്തിലിറങ്ങി സ്വിറ്റ്സർലൻഡിനെതിരായ പ്രീക്വാർട്ടറിൽ ഹാട്രിക് നേടിയ 21 വയസ്സുകാരൻ ഗോൺസാലോ റാമോസ് ഇന്നും ആദ്യ ഇലവനിൽ ഇടംപിടിച്ചു.

പോർച്ചുഗലിന്റെ അലയടങ്ങാത്ത ആക്രമണവും മൊറോക്കോയുടെ തല കുനിക്കാത്ത പ്രതിരോധവും തമ്മിലുള്ള പോർമുഖമാകും ഇന്ന് അൽ തുമാമ സ്റ്റേഡിയം.

കോച്ച് വാലിദ് റഗ്റാഗി ചുമതലയേറ്റെടുത്ത ശേഷം മൊറോക്കോ 7 രാജ്യാന്തര മത്സരങ്ങളിൽ ഗോൾ വഴങ്ങിയത് ഒരെണ്ണത്തിൽ മാത്രമാണ് . ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ കാനഡയ്ക്കെതിരെയായിരുന്നു ആ ഗോൾ. ഇത് പോർച്ചുഗലിന് തലവേദന സൃഷ്ട്ടിച്ചേക്കാം.

Related Articles

Latest Articles