Friday, May 17, 2024
spot_img

ഐപിഎൽ മിനി താരലേലത്തിൽ ഇംഗ്ളീഷ് പടയോട്ടം
കോളടിച്ച് സാം കറൻ !!!റെക്കോർഡ് തുകയായ 18.50 കോടിക്ക് പഞ്ചാബിൽ
ബ്രൂക്കിന് 13.25 കോടി, സ്റ്റോക്സ് 16.25 കോടി

കൊച്ചി : ഐപിഎൽ മിനി താരലേലത്തിൽ വൻ നേട്ടം കൊയ്ത് ഇംഗ്ലണ്ട് താരങ്ങൾ . ഓൾ റൗണ്ടർ സാം കറനെ 18.50 കോടി രൂപയ്ക്കാണ് പഞ്ചാബ് കിങ്സ് സ്വന്തമാക്കിയത് .ഇതിലൂടെ ഐപിഎൽ ചരിത്രത്തിൽ ഒരു താരത്തിനു ലഭിക്കുന്ന ഏറ്റവും ഉയർന്ന തുക എന്ന റെക്കോർഡും സാം കറൻ സ്വന്തമാക്കി. ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്ക് 13 കോടി 25 ലക്ഷം രൂപയ്ക്ക് സൺറൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കി. 1.50 കോടി രൂപ അടിസ്ഥാന വിലയുള്ള ബ്രൂക്കിനെ സ്വന്തമാക്കാൻ രാജസ്ഥാൻ റോയൽ‌സ്, റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ ടീമുകളുമായി ശക്തമായ മത്സരമാണ് ഹൈദരാബാദ് നടത്തിയത്.

23 വയസ്സുകാരനായ ഹാരി ബ്രൂക്ക് ഇംഗ്ലണ്ടിനായി 20 ട്വന്റി20 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഒരു അർധ സെഞ്ചറിയടക്കം 372 റൺസ് നേടിയിട്ടുണ്ട്. ടെസ്റ്റിൽ നാലു കളികളിൽനിന്ന് മൂന്ന് സെഞ്ചറിയുൾപ്പെടെ സ്വന്തമാക്കിയത് 480 റൺസ്. ബെൻ സ്റ്റോക്സ് 16.25 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പർ കിങ്സിലെത്തി. ഓസ്ട്രേലിയൻ താരം കാമറൂൺ ഗ്രീനെ 15.5 കോടിക്ക് മുംബൈ ഇന്ത്യൻ‌സ് ടീമിലെത്തിച്ചു. ന്യൂസീലൻഡ് താരം കെയ്ൻ വില്യംസണെ രണ്ട് കോടി രൂപയ്ക്ക് ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കി. ഇന്ത്യൻ താരം മയാങ്ക് അഗർവാളിനെ 8.25 കോടി രൂപയ്ക്ക് സൺറൈസേഴ്സ് സ്വന്തമാക്കി.

സിംബാബ്‍വെയുടെ സിക്കന്ദർ റാസ 50 ലക്ഷം രൂപയ്ക്ക് പഞ്ചാബ് കിങ്സിൽ കളിക്കും. ഒഡിൻ സ്മിത്ത് 50 ലക്ഷത്തിന് ഗുജറാത്ത് ടൈറ്റൻസിലെത്തി. അജിൻക്യ രഹാനെയെ 50 ലക്ഷം അടിസ്ഥാന വിലയ്ക്ക് ചെന്നൈ സൂപ്പർ കിങ്സിലെത്തി.

Related Articles

Latest Articles