Tuesday, October 13, 2026

അജഗജാന്തരം’ സിനിമയിലൂടെ ഒട്ടനവധി ആരാധകരെ സൃഷ്ട്ടിച്ച ആന നടയ്ക്കൽ ഉണ്ണികൃഷ്ണൻ ചരിഞ്ഞു

കോട്ടയം: വിവിധ സിനിമകളിൽ കഥാപാത്രമായ പ്രേക്ഷക ശ്രദ്ധ നേടിയ കൊമ്പൻ നടയ്ക്കൽ ഉണ്ണികൃഷ്ണൻ ചരിഞ്ഞു. കോട്ടയം മുണ്ടക്കയം സ്വദേശി വർക്കിയാണ് ഉടമ . ഒടിയൻ, അജഗജാന്തരം, പാൽത്തു ജാൻവർ തുടങ്ങിയ ജനപ്രിയ സിനിമകളിലൂടെ മലയാളികളുടെ മനം കവർന്ന കൊമ്പനാണ്. അജഗജാന്തരം എന്ന ചിത്രത്തിലൂടെയാണ് ഏറെ ശ്രദ്ധ നേടിയത്. നെയ്ശേരി പാർഥൻ എന്ന പേരിൽ ആയിരക്കണക്കിന് ആരാധകരെയാണ് ഉണ്ണികൃഷ്ണൻ നേടിയത്.

പഞ്ചവർണ്ണ തത്ത, തിരുവമ്പാടി തമ്പാൻ, കുങ്കി, ഹാത്തിമേരാ സാത്തി തുടങ്ങി നിരവധി ചിത്രങ്ങളിൽ ഉണ്ണികൃഷ്ണൻ കഥാപാത്രമായി. 1982ൽ പാലക്കാട് മനിശ്ശീരി ഹരിയാണ് ഉണ്ണികൃഷ്ണനെ കർണ്ണാടകയിൽ നിന്നും കേരളത്തിലേക്ക് കൊണ്ടുവന്നത്. പിന്നീട് കൊല്ലത്തേക്ക് കൈമാറ്റം ചെയ്ത ആനയെ മുണ്ടക്കയം സ്വദേശി നടയ്ക്കൽ വർക്കി വാങ്ങുകയായിരുന്നു. ആനകളുടെ ഒട്ടുമിക്ക ലക്ഷണങ്ങളും തികഞ്ഞ ഉണ്ണികൃഷ്ണൻ ശാന്ത സ്വഭാവിയും എളുപ്പത്തിൽ ആളുകളോട് ഇണങ്ങുകയും ചെയ്തിരുന്നു.

Related Articles

Latest Articles