Tuesday, April 30, 2024
spot_img

ഭീകരാക്രമണങ്ങളെ ചെറുക്കുന്നതിനായി ജമ്മു കാശ്മീരിലേക്ക് കൂടുതല്‍ സൈനികർ; വില്ലേജ് ഗാർഡുകൾക്ക് ആയുധ പരിശീലനം നൽകാൻ സിആർപിഎഫ്

ശ്രീനഗർ : ആവർത്തിക്കുന്ന ഭീകരാക്രമണങ്ങൾ കണക്കിലെടുത്ത് ജമ്മു കശ്മീരിൽ സിആർപിഎഫ് സുരക്ഷ വർദ്ധിപ്പിച്ചു. ഇതിന്റെ ഭാഗമായി രജൗരി, പൂഞ്ച് മേഖലകളിലാണ് കൂടുതൽ സിആർപിഎഫ് സൈനികരെ വിന്യസിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഭരണകൂടവുമായി നടന്ന അവലോകന ചർച്ചകൾക്ക് ശേഷമായിരുന്നു തീരുമാനം

ഭീകരാക്രമണങ്ങളുണ്ടായാൽ ചെറുക്കുന്നതിനായി വില്ലേജ് ഗാർഡുകൾക്ക് ആയുധ പരിശീലനം നൽകുമെന്നും സിആർപിഎഫ് വ്യക്തമാക്കി. വർദ്ധിച്ചുവരുന്ന ഭീകരാക്രമണങ്ങളെ തുടർന്നാണ് നടപടി. ആയുധപരിശീലനം നൽകുന്നത് വഴി നിരവധി കുടുംബങ്ങളെ ആക്രമണങ്ങളിൽ നിന്ന് രക്ഷിക്കാൻ സാധിക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

കഴിഞ്ഞ വർഷമാണ് ജമ്മു കശ്മീരിൽ പ്രദേശവാസികൾക്ക് ആയുധ പരിശീലനം നൽകാൻ കേന്ദ്രം തീരുമാനിച്ചത്. ഓഗസ്റ്റ് 15-ന് പദ്ധതി പ്രാബല്യത്തിൽ വന്നു. നേരത്തെ പദ്ധതി പ്രകാരം സൈന്യവും പോലീസും തിരഞ്ഞെടുക്കപ്പെട്ട ഗ്രാമവാസികൾക്ക് പരിശീലനം നൽകിയിരുന്നു.

Related Articles

Latest Articles